കൊച്ചി: ഗവര്‍ണറുടെ പ്രതിനിധികളായ സെനറ്റ് അംഗങ്ങള്‍ക്കെതിരെ കേരള സര്‍വകലാശാല സെനറ്റ് യോഗത്തിനിടെ ഉണ്ടായ അതിക്രമത്തില്‍ റിപ്പോര്‍ട്ട് നല്കാന് ഹൈക്കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സെനറ്റ് അംഗങ്ങള്‍ പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് നല്കിയ ഹര്‍ജി പരിഗണിക്കവേയാണ് കോടതിയുടെ നിര്‍ദ്ദേശം. കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.
യോഗത്തില്‍ ഗവര്‍ണറുടെ പ്രതിനിധികളെ സംസാരിക്കാന്‍ അനുവദിച്ചില്ലെന്ന് ഹര്‍ജിക്കാര്‍ക്കുവേണ്ടി ഹാജരായ അഡ്വ ആര്.വി. ശ്രീജിത് കോടതിയെ അറിയിച്ചു. അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതുസംബന്ധിച്ച് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും അറിയിച്ചു. തുടര്‍ന്നാണ് ഇക്കാര്യത്തില്‍ നിലപാട് വിശദീകരിക്കാന്‍ ഹൈക്കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: