തിരുവനന്തപുരം: നവകേരള സദസിന്റെ തുടര്‍ച്ചയായി സംസ്ഥാനത്തെ യുവജനങ്ങളുമായി നടത്തിയ മുഖാമുഖം പരിപാടിയില്‍ പങ്കെടുത്തത് അധികവും സിപിഎം അനുഭാവികള്‍. ചോദ്യങ്ങളെല്ലാം മുന്‍കൂട്ടി തയാറാക്കി നല്കിയവ മാത്രം.
യുവാക്കള്‍ നാടിന്റെ മുഖമാണെന്നും അവരുടെ മുഖം വാടാതെ നോക്കേണ്ടതു സര്‍ക്കാരിന്റെ ഉത്തരവാദിത്തമായി കാണുന്നുവെന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞത്. യുവാക്കളുടെ മുഖം വാടിയാല്‍ വരും തലമുറ ഇരുളിലാകും. അതു സഹിക്കാന്‍ കഴിയില്ല. യുവാക്കള്‍ക്ക് ഏറ്റവും വലിയ കരുതല്‍ സര്‍ക്കാരില്‍ നിന്നുണ്ടാകും മുഖ്യമന്ത്രി വ്യക്തമാക്കി. ചോദ്യങ്ങള്‍ മുന്‍കൂട്ടി തയാറാക്കി നല്കിയവ മാത്രമായിരുന്നു. മറുപടിയും എഴുതി തയാറാക്കിയവ. അതല്ലാതെ ഒരു ചോദ്യവും ചോദിക്കാന്‍ അനുവാദമുണ്ടായിരുന്നില്ല. മാത്രമല്ല പരിപാടിയില്‍ നിന്നും മാധ്യമ പ്രവര്‍ത്തകരെ ഒഴിവാക്കി. പിആര്‍ഡിക്ക് മാത്രമാണ് അനുവാദം നല്‍കിയത്.
യുവാക്കളാരെങ്കിലും സംസ്ഥാനത്തെ സ്ഥിതിഗതികള്‍ ചൂണ്ടിക്കാട്ടിയാല്‍ സര്‍ക്കാരിന് തിരിച്ചടിയാകും. അതുണ്ടാകാതിരിക്കാനാണ് സിപിഎം അനുഭാവമുള്ളവരെ നേരത്തെ തന്നെ സെലക്ട് ചെയ്താണ് പരിപാടിക്ക് എത്തിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: