ന്യൂദൽഹി: ഇന്ത്യയുടെ സാമ്പത്തിക നില ഭദ്രവും തിളക്കമാര്‍ന്നതും ആണെന്നും 2024-25 സാമ്പത്തികവര്‍ഷത്തില്‍ അത് ഏഴ് ശതമാനം വളര്‍ച്ച കൈവരിക്കുമെന്നും കേന്ദ്ര ധനകാര്യമന്ത്രാലയത്തിന്റെ അവലോകന റിപ്പോര്‍ട്ട് പ്രവചിക്കുന്നു.
ആഭ്യന്തരോല്‍പാദനം (ജിഡിപി) പ്രതീക്ഷിച്ച നിലയിലേക്ക് ഉയരുമെന്നും റിപ്പോർട്ട് പറയുന്നു. റാബി വിളവെടുപ്പ് ഉത്പ്പാദന മേഖലയിൽ സുസ്ഥിര ലാഭം കൊണ്ടുവരുമെന്നും പ്രതിമാസ സാമ്പത്തിക അവലോകനത്തിൽ മന്ത്രാലയം വ്യക്തമാക്കി.
നടപ്പുസാമ്പത്തിക വര്‍ഷം ഇന്ത്യ 7.3 ശതമാനം വളര്‍ച്ച നേടും. തുടര്‍ച്ചയായി മൂന്നാം വര്‍ഷമാണ് ഏഴ് ശതമാനത്തിന് മുകളില്‍ വളര്‍ച്ച നേടുന്നതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. രണ്ടാം ത്രൈമാസ പാദത്തിലും ഇന്ത്യ ഏഴ് ശതമാനത്തിന് മുകളില്‍ സാമ്പത്തിക വളര്‍ച്ച നേടിയിരുന്നു. ഇതോടെയാണ് ആഗോള ഏജന്‍സിള്‍ പലതും ഭാവി വര്‍ഷങ്ങളില്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച മെച്ചപ്പെട്ടതാകുമെന്ന് പ്രവചിക്കുന്നത്.
“2024-25 ൽ ഇന്ത്യയുടെ യഥാർത്ഥ ജിഡിപി 7 ശതമാനമായി വളരുമെന്ന് നേരത്തെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പ്രവചിച്ചിരുന്നു. ഇടക്കാല ബജറ്റ് അവതരിപ്പിക്കുന്നതിന് മുന്‍പ് ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമനും ഇതേ റിപ്പോര്‍ട്ട് അവതരിപ്പിച്ചിരുന്നു. പല ആഗോള ഏജൻസികളും ഇന്ത്യയുടെ വളർച്ചാ പ്രവചിക്കുന്നു. 2023-24-ലെ രണ്ടാം പാദത്തിൽ പ്രതീക്ഷിച്ചതിലും മികച്ച ഫലമാണുണ്ടായത്. ഇത് ആഗോള ഏജൻസികളെ ഇന്ത്യയുടെ വളർച്ചയിൽ പ്രത്യാശ പ്രകടിപ്പിക്കാൻ പ്രേരിപ്പിച്ചു. “- ധനകാര്യമന്ത്രാലയത്തിന്റെ അവലോകന റിപ്പോർട്ട് വ്യക്തമാക്കി.
നിലവിലുള്ള ഭൗമരാഷ്‌ട്രീയ പ്രശ്നങ്ങള്‍ മൂലമുള്ള തിരിച്ചടികളും ആഗോള സാമ്പത്തിക വിപണിയില്‍ തകര്‍ച്ചയും കാണേണ്ടിവരുമ്പോള്‍ തന്നെയാണ് ഇന്ത്യ തിളക്കമാര്‍ന്ന സാമ്പത്തികവളർച്ച നിലനിർത്തുകയെന്ന് സാമ്പത്തികാവലോകന റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇത് ഇന്ത്യയുടെ അതിജീവനശേഷിയെയാണ് കാണിക്കുന്നത്. ഇടക്കാല ബജറ്റിലെ നടപടികൾ ഇന്ത്യയുടെ വളർച്ചയെ പിന്തുണയ്‌ക്കുന്നതിൽ നിർണായക പങ്ക് വഹിക്കുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യയുടെ വളര്‍ച്ച തിളക്കമാര്‍ന്നതാകുന്നതിനുള്ള സാഹചര്യങ്ങളും ചൂണ്ടിക്കാണിക്കപ്പെടുന്നു. അതില്‍ ഒന്ന് പാര്‍പ്പിട നിര്‍മ്മാണത്തില്‍ ഇന്ത്യ നടത്താന്‍ പോകുന്ന കുതിപ്പാണ്. അതുപോലെ സ്ഥിരവരുമാന സാധ്യതയും നല്ലതായിത്തന്നെ ഇരിക്കുന്നു. സ്വകാര്യമേഖലയിലെ മൂലധനനിക്ഷേപം ഇനിയും വളരും. ബിസിനസ് സാഹചര്യവും പ്രതീക്ഷ ഉണര്‍ത്തുന്നതാണ്. ബാങ്കുകളുടെയും കോര്‍പറേറ്റുകളുടെയും വരുമാനക്കണക്ക് മെച്ചപ്പെട്ടതാണ്. സര്‍ക്കാരും മൂലധനച്ചെലവ് ഉയര്‍ത്താന്‍ പ്രേരണ ചെലുത്തിക്കൊണ്ടേയിരിക്കുകയും ചെയ്യുന്നു. ഇതെല്ലാം ഇന്ത്യയുടെ ഭാവിവളര്‍ച്ചയ്‌ക്ക് അനുകൂലമായ ഘടകങ്ങളാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക