കൊച്ചി : കേരള ബ്ലാസ്റ്റേഴ്‌സ് ഗോള്‍ കീപ്പര്‍ സച്ചിന്‍ സുരേഷിന്റെ പരിക്ക് ഗൗരവ സ്വഭാവമുളളത്. അതിനാല്‍ തന്നെ ശസ്ത്രക്രിയ നടത്തേണ്ടി വരും.
താരത്തിന് ദീര്‍ഘകാലം പുറത്തിറക്കേണ്ടി വരും.അടുത്ത ദിവസം സച്ചിന്‍ സുരേഷ് മുംബൈയിലേക്ക് പോകും. അവിടെ വച്ചാകും ശസ്ത്രക്രിയ .
അവസാന മത്സരത്തില്‍ ചെന്നൈയിനെ നേരിടുന്നതിനിടയില്‍ ആയിരുന്നു സച്ചിന്റെ തോളിന് പരിക്കേറ്റത്.ഒരു ക്രോസ് കൈക്കലാക്കാന്‍ ശ്രമിക്കവെയാണ് സച്ചിന് പരിക്കേറ്റത്. അന്ന് മത്സരത്തില്‍ പകരം കരണ്‍ജിത് കളത്തില്‍ ഇറങ്ങി.ഇനിയും കരണ്‍ജിത് ആകും ബ്ലാസ്റ്റേഴ്‌സിന്റെ വലവല കാക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: