ഡെറാഡൂണ്‍: ലൈംഗികാക്രമണക്കേസ് പിന്‍വലിക്കാത്തതിന്റെ പേരില്‍ അതിരൂക്ഷമര്ദ്ദനത്തിന് ഇരയായ പെണ്‍കുട്ടിക്ക് ബുള്‍ഡോസര്‍ നീതി നല്കി ഉത്തരാഖണ്ഡ് സര്‍ക്കാര്‍. പെണ്‍കുട്ടിയെ വീട് കയറി ആക്രമിച്ച ഫര്‍ദ്ദീന്റെ അനധികൃതമായി പണിത വീടാണ് ഉത്തരാഖണ്ഡ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തത്.
ഉത്തരാഖണ്ഡില്‍ മൊഹല്ല ഖല്‍സയില്‍ വീടുള്ള പെണ്‍കുട്ടിയാണ് നേരത്തെ ലൈംഗിത അതിക്രമത്തിന് വിധേയയായത്. ഇതേക്കുറിച്ച് പൊലീസില്‍ പരാതിപ്പെട്ടിരുന്നു. ഈ കേസ് പിന്‍വലിക്കാത്തതിന്റെ പേരിലാണ് ഫര്‍ദ്ദീന്‍ മുഹമ്മദ് സുഹൃത്തായ റൗഫിന്റെ സഹായത്തോടെ പെണ്‍കുട്ടിയെ വീട് കയറി ആക്രമിച്ചത്.
ഇതോടെയാണ് ഉത്തരാഖണ്ഡിലെ ഉദ്ദം സിങ്ങ് നഗര്‍ ജില്ലയിലെ കാശിപൂര്‍ ഭരണകൂടം ഫര്‍ദ്ദീന്‍ മുഹമ്മദിന്റെ വീട് പൊളിച്ചത്. വീട് അനധികൃത ഭൂമിയില്‍ പണിതതിനാലാണ് പൊളിച്ചത്. സര്‍ക്കാര്‍ ഭൂമി കയ്യേറിയാണ് വീട് പണിതതെന്ന് ബോധ്യപ്പെട്ടതായി തഹസീല്‍ദാര്‍ പങ്കജ് ചന്ഡോല പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: