ബെംഗളൂരു: അന്തരിച്ച ഗായിക രാധിക തിലകിന്റെ മകള്‍ ദേവിക സുരേഷിന് മാംഗല്യം. ബെംഗളൂരു സ്വദേശി അരവിന്ദ് സുചിന്ദ്രന്‍ ആണ് ദേവികയെ മിന്നു കെട്ടിയത്.
ബെംഗളൂരുവില്‍ കഴിഞ്ഞ ദിവസം നടന്ന വിവാഹത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.അഭിഭാഷകനായ അരവിന്ദ്, വത്സല-സുചിന്ദ്രന്‍ ദമ്പതികളുടെ മകനാണ്.
വിവാഹത്തോടനുബന്ധിച്ചുളള ചടങ്ങുകള്‍ ഈ മാസം 25ന് എറണാകുളം എളമക്കര ഭാസ്കരീയം കണ്വെന്ഷന് സെന്ററില്‍ നടക്കും. സുഹൃത്തുക്കള്‍ക്ക് വിവാഹവിരുന്നും സംഘടിപ്പിച്ചിട്ടുണ്ട്.
2015 സെപ്തംബര്‍ 20നാണ് രാധിക തിലക് അര്‍ബുദത്തെ തുടര്‍ന്ന് അന്തരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: