കൊച്ചി: എറണാകുളം കളക്ടറേറ്റിലെ ഫ്യൂസ് ഊരി കെഎസ്ഇബി. വൈദ്യുതി ചാര്‍ജ് ഇനത്തില്‍ ലക്ഷങ്ങള്‍ കുടിശിക വന്നതോടെയാണ് നടപടി. 42 ലക്ഷം രൂപയാണ് കളക്ട്രേറ്റിലെ ഓഫീസുകളുടെ കുടിശിക. കളക്ടറേറ്റിലെ 30 ഓഫീസുകളാണ് ഇരുട്ടിലായത്. ഓഫീസുകളുടെ പ്രവർത്തനം അവതാളത്തിലാണ്. ഫണ്ടിന്റെ അപര്യാപ്തതയാണ് കുടിശികയ്‌ക്ക് കാരണമെന്ന് അധികൃതര്‍ പറഞ്ഞു.
പ്രതിസന്ധി ഉടന്‍ പരിഹരിക്കുമെന്ന് ജില്ലാ കളക്ടര്‍ പ്രതികരിച്ചു. കെഎസ്ഇബി ചെയര്‍മാനുമായി സംസാരിക്കും. കുടിശിക ഉള്ളതിനാലാണ് ഫ്യൂസ് ഊരിയത്. തുക ലഭ്യമായിട്ടില്ല. ജനങ്ങള്‍ക്ക് സേവനങ്ങള്‍ ഉടന്‍ ലഭ്യമാക്കുമെന്നും കളക്ടര്‍ പറഞ്ഞു. കഴിഞ്ഞ അഞ്ച് മാസമായി മിക്ക ഓഫീസുകൾക്കും കറന്റ് ബിൽ അടയ്‌ക്കാൻ സാധിച്ചിട്ടില്ല.
മൈനിംഗ് ആന്റ് ജിയോളജി, ജില്ല ലേബർ ഓഫീസ്, ജില്ലാ ഓഡിറ്റ് ഓഫീസ്, എഡ്യൂക്കേഷൻ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസ് എന്നിവിടങ്ങളിൽ വൈദ്യുതിയില്ല. ഡെപ്യൂട്ടി എഡ്യൂക്കേഷൻ ഓഫീസ് 92,933 രൂപയാണ് കുടിശികയുള്ളത്. റവന്യൂ വിഭാഗത്തിന് 7,19,554 രൂപയാണ് കുടിശിക അടക്കാനുള്ളത്. തികച്ചും അസാധാരണമായ സാഹചര്യമാണ് എറണാകുളം കളക്ടറേറ്റിൽ നിലനിൽക്കുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ചൂടും ജീവനക്കാരെ വലയ്‌ക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: