Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കുട്ടികളുടെ ഉച്ചഭക്ഷണത്തേക്കാള്‍ ഉയര്‍ന്ന മുന്‍ഗണന മറ്റൊന്നിനുമില്ല; ഫണ്ട് കൃത്യമായി ലഭ്യമാക്കണം: ഹൈക്കോടതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 20, 2024, 11:18 am IST
in Kerala

കൊച്ചി: കുട്ടികള്‍ക്ക് ഉച്ചഭക്ഷണത്തിനുള്ള ഫണ്ട് കൃത്യമായി ലഭ്യമാക്കണമെന്നും ഇതിനേക്കാള്‍ ഉയര്‍ന്ന മുന്‍ഗണന മറ്റൊന്നിനുമില്ലെന്നും ജസ്റ്റിസ് മുഹമ്മദ് നിയാസ് വാക്കാല്‍ നിരീക്ഷിച്ചു. ഉച്ചഭക്ഷണ പദ്ധതിക്കുള്ള ഫണ്ട് വിതരണത്തിലെ ക്രമക്കേട് ആരോപിച്ചുള്ള ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം. ഹര്‍ജി 26നു പരിഗണിക്കാനായി മാറ്റി.

ഉച്ചഭക്ഷണ പദ്ധതി പ്രകാരം 2024 ജനുവരി മാസത്തെ ഉച്ചഭക്ഷണ പാചകച്ചെലവ് 2024 ഫെബ്രുവരി 24 നകം ലഭ്യമാക്കുമെന്നും തുക വിതരണം ചെയ്യുമെന്നും ഗവ.പ്ലീഡര്‍ കേരള ഹൈക്കോടതിയെ അറിയിച്ചു. കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷനും ചില സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ പ്രധാനാധ്യാപകരുമാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ എട്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായാണ് സര്‍ക്കാര്‍ ഈ പദ്ധതി അവതരിപ്പിച്ചത്. കേന്ദ്രവും സംസ്ഥാനവും അനുവദിക്കുന്ന ഫണ്ടിലാണ് പദ്ധതി പ്രവര്‍ത്തിക്കുന്നത്. ഓരോ വര്‍ഷവും രണ്ട് ഗഡുക്കളായാണ് കേന്ദ്രം സംസ്ഥാനത്തിന് വിഹിതം നല്‍കുന്നത്. ആദ്യ ഗഡുവിനുള്ള പണം കേന്ദ്രം വൈകിപ്പിച്ചുവെന്നും അതിന്റെ ഫലമായി പദ്ധതിക്കുള്ള ഫണ്ട് ലഭിക്കുമെന്നും സംസ്ഥാനം ആരോപിച്ചു.

പദ്ധതിക്ക് കീഴില്‍ അനുവദിച്ച തുക യഥാര്‍ത്ഥ ചെലവിന്റെ 50% പോലും വഹിക്കാന്‍ പര്യാപ്തമല്ലെന്നും പ്രധാനാധ്യാപകര്‍ക്ക് അവരുടെ ശമ്പളത്തില്‍ നിന്നും വായ്‌പയെടുത്ത ഫണ്ടില്‍ നിന്നുമാണ് പലപ്പോഴും പദ്ധതിയുടെ ചെലവ് വഹിക്കുന്നതെന്നും ഹര്‍ജിക്കാര്‍ ആരോപിച്ചു. അനുവദിച്ച ഫണ്ട് പോലും യഥാസമയം വിതരണം ചെയ്യുന്നില്ലെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി.

സ്‌കീം നടത്തിപ്പിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് ഹെഡ്മാസ്റ്റര്‍മാരെ ഒഴിവാക്കി ഒരു സ്വതന്ത്ര ഏജന്‍സിയെ ഏല്‍പ്പിക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. പദ്ധതി നടപ്പാക്കുന്നതിനുള്ള ചെലവുകള്‍ എല്ലാ മാസവും മുന്‍കൂറായി നല്‍കിയില്ലെങ്കില്‍ പദ്ധതി നടപ്പാക്കാന്‍ പ്രധാനാധ്യാപകര്‍ ബാധ്യസ്ഥരല്ലെന്ന നിര്‍ദേശം പുറപ്പെടുവിക്കണമെന്നാണ് ഹര്‍ജിക്കാരുടെ മറ്റൊരു ആവശ്യം.

Tags: kerala highcourtSchool ChildrensHighcourtLunch in schools
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരി റെയിൽപ്പാത യാഥാർത്ഥ്യമാകുന്നു; തടസങ്ങൾ നീങ്ങിയെന്ന് കേന്ദ്രം ഹൈക്കോടതിയിൽ, സ്ഥലം ഏറ്റെടുപ്പ് വേഗത്തിൽ പൂർത്തിയാക്കും

Kerala

തൊണ്ടിമുതൽ കേസിൽ ആൻ്റണി രാജുവിന് തിരിച്ചടി; ശിക്ഷ മരവിപ്പിച്ചില്ല, അയോഗ്യത നിലനിൽക്കും, മത്സരിക്കാമെന്ന മോഹം പൊലിഞ്ഞു

Kerala

ശബരിമലയിലെ അഭിഷേകം നടത്തിയ നെയ്യ് വില്പനയില്‍ ഗുരുതര ക്രമക്കേടെന്ന് സംസ്ഥാന ഓഡിറ്റ് വിഭാഗം

Kerala

നഴ്‌സുമാരുടെ സമരം പിന്‍വലിച്ചു ചര്‍ച്ചയ്‌ക്ക് നിര്‍ദേശിച്ച് ഹൈക്കോടതി

India

300 വർഷം പഴക്കമുള്ള ഗണപതി ക്ഷേത്രം പുനരുദ്ധരിക്കാൻ ഉത്തരവിട്ട് ചെന്നൈ ഹൈക്കോടതി ; അനുവദിക്കില്ലെന്ന് ഇസ്ലാമിസ്റ്റുകൾ , ക്ഷേത്രം മാറ്റണമെന്നും ആവശ്യം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇറാന്‍ യുദ്ധത്തില്‍ മോദിയുടെ നയതന്ത്രത്തെ വാഴ്‌ത്തി ശശി തരൂര്‍; ആത്മസംയമനം പാലിക്കുന്നു എന്നത് കിഴടങ്ങലായി വ്യാഖ്യാനിക്കരുതെന്നും തരൂര്‍

സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രലില്‍ ഇടത് സ്വതന്ത്രനായി പരിഗണിക്കുന്നു

അഴിമതിക്കാരനാക്കി ചിത്രീകരിക്കുന്നു, മുമ്പത്തെ ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷരെല്ലാം തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്- ആര്‍ ചന്ദ്രശേഖരന്‍

ചാനൽ ചർച്ചയിൽ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

മസ്ജിദിനുള്ളിൽ ജീവനക്കാരനെ പൂട്ടിയിട്ട് തീ കൊളുത്തി കൊല്ലാൻ ശ്രമം ; ഇമാം ആബിദ് അബ്ദുൾ റാഷിദിനെ തേടി പൊലീസ് ; യുവാവിന്റെ നില അതീവ ഗുരുതരം

യുദ്ധവിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ കാന്തങ്ങൾ ഇന്ത്യ നിർമ്മിക്കും ; 7,280 കോടിയുടെ പദ്ധതിയുമായി മോദി സർക്കാർ

ഇറാന്റെ IRGC വക്താവ് അലി മുഹമ്മദ് നൈനി കൊല്ലപ്പെട്ടു; വാർത്ത സ്ഥിരീകരിച്ച് ഇറാനിയൻ സ്റ്റേറ്റ് മീഡിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.