തിരുവല്ല: കേരളത്തിലെ എണ്ണം പറയുന്ന ആട്ടവിശേഷങ്ങളില്‍ പ്രധാനമായ തിരുവല്ല ശ്രീവല്ലഭക്ഷേത്ര ഉത്സവത്തില്‍ ഭഗവാനെ അവഹേളിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്.
ആദ്യദിനങ്ങളില്‍ ആനയെ ഒഴിവാക്കിയതിന് പിന്നാലെ ഭഗവാനെ മേശപ്പുറത്ത് കയറ്റി സേവ നടത്തി. എഴുന്നള്ളത്തിന് ആനയില്ലെന്ന ന്യായം പറഞ്ഞാണ് അധികൃതര്‍ ആചാരം ലംഘി
ച്ചത്. വിഷയത്തില്‍ പ്രതിഷേധം ശക്തമായതോടെ ആനയെ എത്തിക്കാനുള്ള നടപടിയും ദേവസ്വം അധികൃതര്‍ സ്വീകരിച്ചു.
വിവിധ ഹൈന്ദവപ്രസ്ഥാനങ്ങളുടെയും ഭക്തരുടെയും നേതൃത്വത്തില്‍ ആറുമണിക്കൂര്‍ പ്രതിഷേധിച്ച ശേഷമാണ് നടപടിയായത്. ക്ഷേത്രത്തിന്റെ ചുമതലയുള്ള മാനേജരെയും എസിയെയും ഭക്തര്‍ തടഞ്ഞുവെച്ചു.
ആചാര്യ വൈവിധ്യം കൊണ്ടും അനുഷ്ഠാന സവിശേഷതകൊണ്ടും ഏറെ ശ്രദ്ധേയമാണ് തിരുവല്ല ഉത്സവം. പ്രധാന ദേവതാഭാവത്തിലുള്ള ശ്രീവല്ലഭസ്വാമിക്കും സുദര്ശനമൂര്ത്തിക്കും രണ്ട് ആനകള്‍ എഴുന്നള്ളത്ത് വ്യവസ്ഥയില്‍ നിര്‍ബന്ധമാണ്. ദേവസ്വം മാനദണ്ഡപ്രകാരം ഇതിനുള്ള പൂര്‍ണ ഉത്ത
രവാദിത്വം ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്കാണ്. എന്നാല്‍ നീരില്‍ കെട്ടിയ ആനയെ ഡ്യൂട്ടിക്ക് ഇട്ട്ത് ഒഴിച്ച് ദേവസ്വത്തിന്റെ ഭാഗത്ത് നിന്ന് നടപടികള്‍ ഒന്നും ഉണ്ടായിട്ടില്ല. ഉത്സവ അടിയന്തിരവുമായി ബന്ധപ്പെട്ട ശ്രീബലികളും ആനയെ ഒഴിവാക്കിയാണ് നടത്തപ്പെട്ടത്.
ക്ഷേത്ര ആചാരങ്ങളെ അട്ടിമറിക്കുന്നതിന്റെ ഭാഗമായാണ് ദേവസ്വം ബോര്‍ഡും ചില തല്പരകക്ഷികളും ശ്രമിക്കുന്നത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: