ചെന്നൈ: പ്രൈം വോളിബോള്‍ ലീഗ് പവേര്‍ഡ് ബൈ എ23 രണ്ടാം സീസണില്‍ മുംബൈ മിറ്റെയോഴ്സിനെതിരെ ഹൈദരാബാദ് ബ്ലാക്ഹോക്സിന് ത്രസിപ്പിക്കുന്ന ജയം. ചെന്നൈ ജവഹര്‍ലാല്‍ നെഹ്റു ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന കളിയില്‍ അഞ്ച് സെറ്റ് നീണ്ട ത്രില്ലറിലായിരുന്നു ഹൈദരാബാദിന്റെ ജയം.
ആദ്യ രണ്ട് സെറ്റ് നഷ്ടമായ ശേഷമായിരുന്നു ഹൈദരാബാദ് ഹോക്സിന്റെ തിരിച്ചുവരവ്. തിരിച്ചുവരവ്. ആവേശകരമായ അഞ്ചാം സെറ്റില്‍ 20-18നായിരുന്നു അവരുടെ ജയം. സ്കോര്‍: 7-15, 12-15, 15-10, 15-11, 20-18). ഹൈദരാബാദിന്റെ അഷ്മത്തുള്ളയാണ് കളിയിലെ താരം.
സീസണില്‍ ഹൈദരാബാദിന്റെ ആദ്യജയമാണ്. ആദ്യ കളിയില്‍ ചെന്നൈ ബ്ലിറ്റ്സിനോട് തോറ്റിരുന്നു. മുംബൈയുടെ ആദ്യ തോല്‍വിയാണ്. ആദ്യ കളിയില്‍ ദല്‍ഹി തൂഫാന്‍സിനെ തോല്‍പ്പിച്ചു.
ഇന്ന് വൈകിട്ട് 6.30ന് നടക്കുന്ന മത്സരത്തില്‍ ചെന്നൈ ബ്ലിറ്റ്സ് കൊച്ചി ബ്ലൂ സ്പൈക്കേഴ്സിനെ നേരിടും. ആദ്യ കളിയില്‍ കൊച്ചി കാലിക്കറ്റ് ഹീറോസിനോട് തോറ്റിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: