തിരുവനന്തപുരം: തലസ്ഥാനത്ത് നിന്നും രണ്ട് വയസുകാരിയെ കാണാതായ സംഭവത്തില്‍ നിര്‍ണായക വിവരങ്ങള്‍ പോലീസിന് ലഭിച്ചതായി സൂചന. കുട്ടിയെ വാഹനത്തില്‍ കടത്തിക്കൊണ്ട് പോകുന്നത് കണ്ടതായി സംശയം ഉന്നയിച്ച് ഈഞ്ചയ്ക്കലിലുള്ള കുടുംബം പോലീസ് സ്റ്റേഷനിലെത്തി. കുടുംബം നല്കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് ഇവരുടെ വീട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണ്.
അതേസമയം പേട്ടയില്‍ നിന്നും രണ്ട് വയസുകാരിയെ കാണാതായിട്ട് ഏകദേശം 12 മണിക്കൂര്‍ പിന്നിട്ടിട്ടുണ്ട്. കുട്ടിയ്ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ് പോലീസും പ്രദേശവാസികളും. ഹൈദരാബാദ് സ്വദേശികളായ അമര്‍ദീപ്-റബീന ദേവി ദമ്പതികളുടെ മകളാണ് മേരി. നഗരത്തിന്റെ മുക്കും മൂലയും അരിച്ചുപെറുക്കി പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
സഹോദരങ്ങള്‍ക്കൊപ്പം ഉറങ്ങിക്കിടന്നിരുന്ന കുട്ടിയെ മഞ്ഞ സ്കൂട്ടറിലെത്തിയ രണ്ട് പേര് എടുത്തുകൊണ്ട് പോയെന്നായിരുന്നു ആദ്യ മൊഴി. എന്നാല്‍ അമ്മയുടെ കരച്ചില് കേട്ടാണ് താന്‍ എണീറ്റതെന്നും വാഹനം കണ്ടിട്ടില്ലെന്നും ഇളയ സഹോദരന് പറഞ്ഞ് അറിഞ്ഞ കാര്യങ്ങളാണ് ഇവയെന്നും തിരുത്തി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: