ലക്‌നൗ: യുപിയിലെ സംഭാലിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രീ കൽക്കി ധാം ക്ഷേത്രത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ചു. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കൽക്കി ധാം പീതാധീശ്വർ ആചാര്യ പ്രമോദ് കൃഷ്ണൻ എന്നിവർക്കൊപ്പമെത്തിയ മോദി ക്ഷേത്രത്തിന്റെ മാതൃകയും അനാച്ഛാദനം ചെയ്തു.
തുടർന്ന് പ്രധാനമന്ത്രി ചടങ്ങിനെ അഭിസംബോധന ചെയ്തു സംസാരിച്ചു. “സന്ന്യാസിമാരുടെ ഭക്തിയോടെയും പൊതുസമൂഹത്തിന്റെ ചൈതന്യത്തോടെയും ഇന്ന് മറ്റൊരു പുണ്യസ്ഥലത്തിന് തറക്കല്ലിടുകയാണ്. ആചാര്യന്മാരുടെയും സന്യാസിമാരുടെയും സാന്നിധ്യത്തിൽ മഹത്തായ കൽക്കിധാമിന്റെ തറക്കല്ലിടാനുള്ള ഭാഗ്യം എനിക്കുണ്ടായിട്ടുണ്ട്. ഭാരത വിശ്വാസത്തിന്റെ മറ്റൊരു മഹത്തായ കേന്ദ്രമായി കൽക്കി ധാം ഉയർന്നുവരുമെന്ന് എനിക്ക് ഉറപ്പുണ്ട് ” – അദ്ദേഹം പറഞ്ഞു.
പരിപാടിയിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സന്യാസിമാരും മതനേതാക്കളും പങ്കെടുത്തു. കൃഷ്ണം ചെയർമാനായ ശ്രീ കൽക്കി ധാം നിർമ്മാണ ട്രസ്റ്റാണ് ശ്രീ കൽക്കി ധാമിന്റെ നിർമ്മാണം.
'विकास भी और विरासत भी' के मंत्र से आज का भारत विकास पथ पर तेज गति से अग्रसर है। उत्तर प्रदेश के संभल में श्री कल्कि धाम मंदिर के शिलान्यास कार्यक्रम का हिस्सा बनना सौभाग्य की बात है। https://t.co/dWki2lhhRX
— Narendra Modi (@narendramodi) February 19, 2024
പ്രതികരിക്കാൻ ഇവിടെ എഴുതുക: