കൊച്ചി: ആർഎംപി നേതാവ് ടി.പി ചന്ദ്രശേഖരനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ വിചാരണക്കോടതി വിധി ശരി വച്ച് ഹൈക്കോടതി. വെറുതേ വിടണമെന്ന പ്രതികളുടെ അപ്പീൽ ഡിവിധൻ ബഞ്ച് തള്ളി. പത്ത് പ്രതികളുടെ ശിക്ഷയാണ് ശരിവെച്ചത്. നേരത്തെ വിചാരണക്കോടതി വെറുതേ വിട്ട വിധി റദ്ദാക്കുകയും ചെയ്തു.
കെ. കെ കൃഷ്ണൻ, ജ്യോതി ബാബു എന്നിവരുടെ ശിക്ഷയാണ് റദ്ദാക്കിയത്. ഇവരോട് ഈ മാസം 26 ന് ഹാജരാകാൻ കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ഇവർക്ക് അന്നേ ദിവസം ശിക്ഷ വിധിക്കും. തെളിവുകളുടെ അഭാവത്തിലായിരുന്നു ഇവരെ വിചാരണ കോടതി വെറുതെവിട്ടത്.
അതേസമയം സിപിഎം നേതാവായ പി. മോഹനനെ വെറുതേ വിട്ട ശിക്ഷ ശരിവച്ചിട്ടുണ്ട്. കേസിൽ കുഞ്ഞനന്ദന് പിഴ ചുമത്തിയിരുന്നു. ഈ പിഴ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കുഞ്ഞനന്ദന്റെ ഭാര്യയും ഹർജി നൽകിയിരുന്നു. എന്നാൽ ഇത് കോടതി തള്ളി. കുഞ്ഞനന്ദൻ മരിച്ചെങ്കിലും ബന്ധുക്കൾ പിഴയൊടുക്കണം.
കേസിലെ പ്രതികളുടെ ശിക്ഷ വിചാരണ കോടതി ഇളവ് ചെയ്യുകയും, 24 പ്രതികളുടെ ശിക്ഷ റദ്ദാക്കുകയും ചെയ്തിരുന്നു. ഇത് ചോദ്യം ചെയ്തുകൊണ്ടാണ് ഹൈക്കോടതിയ്‌ക്ക് അപ്പീൽ ലഭിച്ചത്. പി.മോഹനൻ ഉൾപ്പെടെയുള്ള പ്രതികളെ വെറുതെവിട്ടത് ചോദ്യം ചെയ്താണ് കെ.കെ രമ കോടതിയെ സമീപിച്ചിരുന്നത്. ഈ അപ്പീലിലാണ് വിചാരണക്കോടതി വെറുതേ വിട്ട രണ്ട് പ്രതികളുടെ വിധി റദ്ദാക്കിയത്.
കൊലപാതകത്തിന് പിന്നിൽ വലിയ രാഷ്‌ട്രീയ ഗൂഢാലോചനയാണെന്ന് രമ അപ്പീലിൽ ചൂണ്ടിക്കാട്ടിയിരുന്നു. പ്രതികൾ ചെയ്ത കുറ്റകൃത്യത്തിന്റെ സ്വഭാവം കണക്കിലെടുത്ത് പരമാവധി ശിക്ഷ വിധിക്കണം എന്നാണ് കോടതിയോട് സർക്കാർ ആവശ്യപ്പെട്ടിട്ടുള്ളത്. 2014ൽ മുഖ്യപ്രതികളായ എം. സി. അനൂപ്, കിർമാണി മനോജ്, കൊടി സുനി, ടി. കെ. രജീഷ്, സിപിഎം പാനൂർ ഏരിയ കമ്മിറ്റി അംഗമായിരുന്ന പി. കെ. കുഞ്ഞനന്തൻ അടക്കം 11 പ്രതികളെ ജീവപര്യന്തം തടവിനും കണ്ണൂർ സ്വദേശി ലംബു പ്രദീപിനെ 3 വർഷത്തെ തടവിനും ശിക്ഷിച്ചിരുന്നു.
36 പ്രതികളുണ്ടായിരുന്ന കേസിൽ പി മോഹനന്‍, കാരായി രാജന്‍, കെകെ രാഗേഷ് ഉള്‍പ്പടെ 24 പ്രതികളെ വിചാരണ കോടതി വിവിധ ഘട്ടത്തില്‍ വെറുതെ വിട്ടിരുന്നു. ശിക്ഷ അനുഭവിക്കുന്നതിനിടെ പി.കെ.കുഞ്ഞനന്തൻ 2020 ജൂണിൽ മരിച്ചിരുന്നു.
ജസ്റ്റിസുമാരായ ഡോ. എകെ ജയശങ്കരന്‍ നമ്പ്യാര്‍, ഡോ. കൗസര്‍ എടപ്പഗത്ത് എന്നിവര്‍ മാസങ്ങളോളം തുടര്‍ച്ചയായി വാദം കേട്ട ശേഷമാണ് ഇന്ന് വിധി പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: