തിരുവനന്തപുരം: നാടോടി സംഘത്തിലെ രണ്ടുവയസ്സുള്ള പെണ്‍കുഞ്ഞിനെ അജ്ഞാതര്‍ തട്ടിക്കൊണ്ടു പോയി. റോഡരുകില്‍ സഹോദരങ്ങള്‍ക്കൊപ്പം ഉറങ്ങുകയായിരുന്നു കുട്ടിയെ അര്‍ധരാത്രിയിലാണ് ബൈക്കിലെത്തിയവര്‍ തട്ടിക്കൊണ്ടുപോയത്.. തിരുവനന്തപുരം പേട്ടഓള്സെയിന്റ്സ് കോളജിനു സമീപത്താണ് സംഭവം.ബിഹാര്‍ സ്വദേശികളായ അമര്‍ദീപ്-റബീന ദേവി എന്നിവരുടെ കുഞ്ഞ് ദേവിയെയാണ് കാണാതായത്.
ഇവര്‍ക്ക് നാലുകുട്ടികളാണുള്ളത്. ഇവരെല്ലാം ഒന്നിച്ചാണ് ഉറങ്ങാന്‍ കിടന്നത്. ഇക്കൂട്ടത്തില്‍ നിന്നാണ് പെണ്‍കുഞ്ഞിനെ തട്ടിക്കൊണ്ടുപോയിരിക്കുന്നത്.
്.ഒരുമണിയോടെ കുട്ടിയെ കണ്ടില്ലെന്ന് രക്ഷിതാക്കള്‍ പൊലീസില്‍ മൊഴി നല്കി.
സംശയാസ്പദമായ സാഹചര്യത്തില്‍ ഒരു സ്കൂട്ടര്‍ സമീപത്തു കണ്ടതായി മൊഴിയുണ്ട്. മഞ്ഞ സ്കൂട്ടറാണ് വന്നതെന്നും അതില്‍ ഒരാള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും കാണാതായ കുഞ്ഞിന്റെ മൂത്ത സഹോദരന് വെളിപ്പെടുത്തി.
സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. അഞ്ച് സംഘങ്ങളായി തിരിഞ്ഞാണ് നിലവില്‍ അന്വേഷണം പുരോഗമിക്കുന്നത്. ഡിസിപി ഉള്‍പ്പെടെ സ്ഥലത്തെത്തി. പ്രദേശത്തെ സിസിടിവി ക്യാമറകള്‍ കേന്ദ്രീകരിച്ചാണ് പ്രധാനമായും പൊലീസ് അന്വേഷണം. കുട്ടിയെ കാണാതായ സ്ഥലത്തിനു സമീപത്തെ ചതുപ്പിലും പരിശോധന നടത്തുന്നുണ്ട്. കാണാതായ കുട്ടിയുടെ കുടുംബത്തിനൊപ്പമെത്തിയ ഇതര സംസ്ഥാനക്കാരെയും പൊലീസ് പരിശോധിക്കുന്നു. റെയില്‍വേ സ്റ്റേഷനുകളിലും പരിശോധന നടത്തുന്നുണ്ട്. ജില്ലാ അതിര്‍ത്തികളിലും പൊലീസ് കനത്ത ജാഗ്രതയിലാണ്. സ്ഥലത്ത് എത്തിച്ച പൊലീസ് നായ മണം പിടിച്ച് കുട്ടിയെ കാണാതായതിന്റെ 400 മീറ്റര്‍ അകലെ വരെ പോയി
നിലവില്‍ പേട്ട പൊലീസ് സ്റ്റേഷനിലാണ് കുട്ടിയുടെ മാതാപിതാക്കള്‍. കാണാതായ കുഞ്ഞിനു ഹിന്ദി മാത്രമേ സംസാരിക്കാന്‍ അറിയൂ. കുട്ടിയെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ അറിയിക്കേണ്ട നമ്പറുകള്‍: 0471–2501801, 9497990008, 9497947107.
രാജേഷ് പേട്ട
പ്രതികരിക്കാൻ ഇവിടെ എഴുതുക: