ചെന്നൈ: അന്തരിച്ച ഗായകന് എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ ശബ്ദം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്സിന്റെ സഹായത്തോടെ പുനഃസൃഷ്ടിച്ചതിനെതിരെ അദ്ദേഹത്തിന്റെ കുടുംബം രംഗത്ത്.
വാണിജ്യ ആവശ്യങ്ങള്‍ക്ക് കുടുംബത്തിന്റെ സമ്മതമില്ലാതെ ശബ്ദം പുനഃസൃഷ്ടിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് എസ്.പി.ബിയുടെ മകന് മകന് എസ്.പി. കല്യാണ്‍ ചരണ്‍ പറഞ്ഞു. തെലുങ്ക് സിനിമയായ ‘കീഡാ കോള’യിലാണ് എസ്.പി.ബിയുടെ ശബ്ദം പുനഃസൃഷ്ടിച്ചത്. ഇതിനെതിരെ ചിത്രത്തിന്റെ നിര്‍മാതാക്കള്‍ക്ക് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുകയാണ് എസ്. പി.ബിയുടെ കുടുംബം.
എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ ശബ്ദത്തിന്റ അനശ്വരത നിലനിര്‍ത്താന്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിന് തങ്ങളുടെ പൂര്‍ണ പിന്തുണയുണ്ടാകും. എന്നാല്‍ കുടുംബത്തിന്റെ സമ്മതമില്ലാതെ അതു ചെയ്യുന്നത് അംഗീകരിക്കാനാവില്ല. ഇപ്പോഴുണ്ടായ സംഭവത്തില്‍ നിരാശരാണെന്നും നിയപരമായി ഇത്തരം കാര്യങ്ങളെ നേരിടുമെന്നും കല്യാണ്‍ ചരണ്‍ കൂട്ടിച്ചേര്‍ത്തു.
ഇതില്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ക്ഷമ പറയണം. നഷ്ടപരിഹാരം നല്‍കണം. അനുവാദമില്ലാതെ പഴയ ഗായകരുടെ ശബ്ദം പുനഃസൃഷ്ടിക്കുന്നത് പുതിയ തലമുറയിലെ ഗായകര്‍ക്ക് വെല്ലുവിളിയാണെന്നും കല്യാണ്‍ ചരണ്‍ വ്യക്തമാക്കി.
നേരത്തെ രജനീകാന്തിന്റെ ലാല്‍സലാം എന്ന ചിത്രത്തില്‍ അന്തരിച്ച ബംബ ബക്യ, ഷാഹുല്‍ ഹമീദ് എന്നീ ഗായകരുടെ ശബ്ദം പുനഃസൃഷ്ടിച്ചതിന്റെ പേരില്‍ സംഗീത സംവിധായകന് എ.ആര്. റഹ്മാന് വിമര്‍ശനം ഏറ്റുവാങ്ങിയിരുന്നു. പിന്നാലെ, കുടുംബത്തിന്റെ അനുമതിയോടെയായിരുന്നു ശബ്ദം പുനഃസൃഷ്ടിച്ചതെന്ന് റഹ്മാന് വ്യക്തമാക്കി. കുടുംബത്തിന് പ്രതിഫലം നല്‍കിയിരുന്നുവെന്നും അദ്ദേഹം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: