ബെംഗളൂരു: മാനന്തവാടി പടമലയില്‍ ആന ചവിട്ടിക്കൊന്ന കര്ഷകന് അജീഷിന്റെ(45) കുടുംബത്തിന് 15 ലക്ഷം രൂപ സഹായംനല്കുമെന്ന് കര്‍ണാടക സര്‍ക്കാര്‍. കര്‍ണാടക വനം വകുപ്പ് മയക്കുവെടി വച്ച് പിടികൂടി റേഡിയോ കോളര്‍ ഘടിപ്പിച്ച് വിട്ട മോഴ ബേലൂര്‍ മഘ്നയാണ് അജീഷിനെ കൊലപ്പെടുത്തിയത്.
കര്‍ണാടക പൗരനായി കണക്കാക്കിയാണ് അജീഷിന്റെ കുടുംബത്തിന് ധനസഹായം നല്‍കുന്നതെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. വനംമന്ത്രി ഈശ്വര്‍ ഖണ്ഡ്രെയാണ് ഈ വിവരം അറിയിച്ചത്.
ഈ മാസം 10 ന് ജനവാസ മേഖലയിലിറങ്ങിയ മോഴയാനയെ വനംവകുപ്പും നാട്ടുകാരും ചേര്‍ന്ന് തുരത്താന്‍ ശ്രമിക്കവെയാണ് അജീഷ് ആനയുടെ മുന്നില്‍പ്പെട്ടത്. ആനയെ കണ്ട് രക്ഷപ്പെടാനായി അജീഷ് അടുത്ത വീട്ടിന്റെ മതില് ചാടിയെങ്കിലും നില തെറ്റി അജീഷ് താഴെ വീണ്.പിന്നാലെ പാഞ്ഞു വന്ന ആന വീടിന്റെ മതിലും ഗേറ്റും തകര്‍ത്ത് അജീഷിനെ ചവിട്ടുകയായിരുന്നു.
നാട്ടുകാരും വനം വകുപ്പ് ഉദ്യോഗസ്ഥരും അജീഷിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: