ചേര്‍ത്തല: ആലപ്പുഴ ജില്ലയിലെ ചേര്‍ത്തലയില്‍ ഡിവൈഎഫ് ഐ നേതാവിന്റെ വീട്ടില്‍ ഗുണ്ടാസംഗമം നടന്നതായി റിപ്പോര്‍ട്ട്. ഏകദേശം 20 ഗുണ്ടകളാണ് അവിടെ ഒത്തുകൂടിയത്. ചേര്‍ത്തലയിലെ ഒരു ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചാണ് ഗുണ്ടാനേതാവ് വിരുന്നൊരുക്കിയത്. കൊല്ലകേസ് പ്രതികള്‍ ഉള്‍പ്പെടെ വിരുന്നില്‍ പങ്കെടുത്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ചേര്‍ത്തലയിലെ കിളിയാച്ചന്‍ കൊലക്കേസ് പ്രതികള്‍ വരെ ഈ ഗുണ്ടാസംഗമത്തില്‍ പങ്കെടുത്തതായി സമൂഹമാധ്യമത്തില്‍ വാര്ത്തപ്രചരിച്ചതോടെയാണ് തിരക്കിട്ട് ഡിവൈഎഫ് ഐ-സിപിഎം സംസ്ഥാന നേതാക്കള്‍ മുഖം രക്ഷിക്കാന്‍ നടപടികള്‍ തുടങ്ങിയത്.
ഇതേക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി. ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റി അംഗത്തിന്റെ വീട്ടിലാണ് ഗുണ്ടാസംഗമം നടന്നത്. പൊലീസ് ഡിവൈഎഫ് ഐ നേതാവിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയാണ്.
കഴിഞ്ഞ ദിവസം കായംകുളത്ത് ഗുണ്ടാസംഗമം നടന്നത് വലിയ വിവാദമായിരുന്നു. ഇവിടെ പത്തോളം ഗുണ്ടകളാണ് സംഘത്തിലെ ഒരാളുടെ പിറന്നാളിന് ഒത്തുകൂടിയത്. സംഭവം വാര്‍ത്തയായതോടെ പത്ത് പേരെയും പൊലീസ് പിടികൂടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: