Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരള കോണ്‍ഗ്രസ്- സിപിഎം പോര്; എല്‍ഡിഎഫില്‍ പ്രതിസന്ധി

മുന്നണി മര്യാദയുടെ ലംഘനമാണ് സിപിഎമ്മില്‍ നിന്ന് തുടര്‍ച്ചയായി ഉണ്ടാകുന്നതെന്നാണ് കേരള കോണ്‍ഗ്രസ് എം നേതൃത്വത്തിലെ പൊതുവികാരം.

ശ്രീജിത്ത്‌ കെ. സി. by ശ്രീജിത്ത്‌ കെ. സി.
Feb 18, 2024, 01:53 am IST
in Kerala

കോട്ടയം: തദ്ദേശ സ്ഥാപനങ്ങിലെ സ്ഥാനങ്ങളെ ചൊല്ലി കേരള കോണ്‍ഗ്രസ് എമ്മും സിപിഎമ്മും തമ്മിലുള്ള തര്‍ക്കം എല്‍ഡിഎഫില്‍ പ്രതിസന്ധിയായി. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തര്‍ക്കം തിരിച്ചടിയാകുമെന്ന ആശങ്കയിലാണ് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍. ഭരണവിരുദ്ധ വികാരത്തോടൊപ്പം മുന്നണിയിലെ തര്‍ക്കവും കൂടിയാകുമ്പോള്‍ പ്രതിസന്ധിയുടെ ആഴം വര്‍ധിക്കുകയാണ്.

പാലാ മുനിസിപ്പാലിറ്റിയിലാണ് തര്‍ക്കം തുടങ്ങിയത്. കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിലെ വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടും ഭിന്നത രൂക്ഷമായി. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് (എം) വിട്ടുനിന്നു. ഇവര്‍ക്കൊപ്പം കോണ്‍ഗ്രസ്, ബിജെപി അംഗങ്ങളും പങ്കെടുക്കാതിരുന്നതോടെ ക്വാറം തികയാത്തതിനാല്‍ തെരഞ്ഞെടുപ്പ് ആദ്യദിവസം മാറ്റിവച്ചു. അടുത്ത ദിവസം നടന്ന യോഗത്തിലും കേരള കോണ്‍ഗ്രസ് (എം) വിട്ടുനിന്നു.

സിപിഎം ഭരിക്കുന്ന പഞ്ചായത്തില്‍ കേരള കോണ്‍ഗ്രസ് (എം) അംഗം റോസമ്മ തോമസായിരുന്നു വൈസ് പ്രസിഡന്റ്. മുന്നണി ധാരണ പ്രകാരമാണ് റോസമ്മ തോമസ് രാജിവച്ചത്. ധാരണ പ്രകാരം സിപിഎമ്മിനാണ് അടുത്ത വൈസ് പ്രസിഡന്റ് സ്ഥാനം. പകരം കേരള കോണ്‍ഗ്രസ് (എം) രണ്ട് സ്ഥിരം സമിതി അധ്യക്ഷ സ്ഥാനം ആവശ്യപ്പെട്ടു.

വികസനകാര്യ സമിതി, ആരോഗ്യവിദ്യാഭ്യാസകാര്യ സമിതി അധ്യക്ഷ സ്ഥാനങ്ങള്‍ ആവശ്യപ്പെട്ടതില്‍ ആരോഗ്യ വിദ്യാഭ്യാസകാര്യം മാത്രം നല്കാമെന്ന നിലപാടിലാണ് സിപിഎം. ഇതിനായി സിപിഎം വഹിച്ചിരുന്ന ആ സമിതിയുടെ അധ്യക്ഷ സ്ഥാനം രാജിവച്ചു. എന്നാല്‍ സിപിഎമ്മിന് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളും രണ്ട് സ്ഥിരം സമിതി അധ്യക്ഷ സ്ഥാനവും ഉള്ളപ്പോള്‍ തങ്ങള്‍ക്ക് വികസനകാര്യം ഉള്‍പ്പെടെ രണ്ട് സ്ഥിരം സമിതി അധ്യക്ഷ സ്ഥാനം വേണമെന്ന് കേരള കോണ്‍ഗ്രസ് നിലപാടെടുത്തതോടെയാണ് ഭിന്നത ശക്തമായത്.

കഴിഞ്ഞ ദിവസം നടന്ന വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ എട്ടാം വാര്‍ഡംഗം സുമി ഇസ്മായില്‍ വൈസ് പ്രസിഡന്റായി. ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്തിലും പ്രതിസന്ധി ഉടലെടുത്തിട്ടുണ്ട്. നിലവില്‍ ഇവിടെ കേരള കോണ്‍ഗ്രസ് എമ്മിലെ സിന്ധുമോള്‍ ജേക്കബാണ് വൈസ് പ്രസിഡന്റ്. മുന്നണിയിലെ ധാരണ പ്രകാരം മൂന്ന് മാസം മുമ്പ് രാജിവയ്‌ക്കേണ്ടതായിരുന്നു. ഇനി സിപിഎമ്മിനാണ് വൈസ് പ്രസിഡന്റ് സ്ഥാനം. രാജിവയ്‌ക്കണമെന്ന് സിപിഎം നേതൃത്വം പലതവണ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ രാജിവയ്‌ക്കാന്‍ തയാറായിട്ടില്ല.

ക്രൈസ്തവ സഭയ്‌ക്കെതിരായ മന്ത്രി സജിചെറിയാന്റെ പ്രസ്താവനയിലും തോമസ് ചാഴികാടനെതിരെ മുഖ്യമന്ത്രി നടത്തിയ പരസ്യ ശാസനയിലും നേതൃത്വത്തിന്റെ മൃദുസമീപനത്തിനെതിരെ കേരളകോണ്‍ഗ്രസ് എമ്മില്‍ പ്രതിഷേധം ശക്തമാണ്. മുമ്പ് കോട്ടയത്ത് നടന്ന സംസ്ഥാന സെക്രട്ടറിയേറ്റിലും ശക്തമായ വിമര്‍ശനം ഉണ്ടായി. മുന്നണി മര്യാദയുടെ ലംഘനമാണ് സിപിഎമ്മില്‍ നിന്ന് തുടര്‍ച്ചയായി ഉണ്ടാകുന്നതെന്നാണ് കേരള കോണ്‍ഗ്രസ് എം നേതൃത്വത്തിലെ പൊതുവികാരം.

Tags: cpmKerala CongressCrisis in LDF
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

Entertainment

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

Kerala

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

Kerala

വി.ശിവന്‍കുട്ടി നുണ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

Editorial

ജീവനെടുക്കുന്ന ഇടതു ഭരണം

പുതിയ വാര്‍ത്തകള്‍

ക്രിസ്ത്യൻ സഭകൾ കാണിച്ച ചരിത്രപരമായ

വോട്ടെടുപ്പിലെ സെലിബ്രിറ്റി സ്‌കൂളായി ആലപ്പുഴ സെന്റ് സെബാസ്റ്റ്യന്‍സ് എല്‍ പി സ്‌കൂള്‍

മാര്‍പാപ്പയെ ട്രംപ് ഭീഷണിപ്പെടുത്തി : പോപ്പ് അമേരിക്കന്‍ സന്ദര്‍ശനം റദ്ദാക്കി

കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു (ഇടത്ത്) ഷാഫി പറമ്പില്‍ (നടുവില്‍) ചിറ്റൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി പ്രാണേഷ് രാജേന്ദ്രന്‍ (വലത്ത്)

കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു ചിറ്റൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ ഫെയ്സ്ബുക്ക് പേജ് ഹാക്ക് ചെയ്തോ? തരംതാണ കനഗോലുക്കളി

സംസ്ഥാനത്ത് പോളിംഗ് കനത്തു:78.20 ശതമാനം

ബോംബ് സ്ഫോടനം ഉണ്ടാകുമോ ? പാകിസ്ഥാനിലേക്ക് പോകാൻ ജെ.ഡി. വാൻസിന് ഭയം ; പേടിക്കേണ്ടെന്ന് അസിം മുനീർ , ഇസ്ലാമാബാദിൽ ലോക്ക്ഡൗൺ  

കോഴിക്കോട് സൗത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഫൈസല്‍ ബാബു മതം പറഞ്ഞ് വോട്ട് പിടിച്ചെന്ന് ആരോപണം

മുംബൈ ഛത്രപതി ശിവാജി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വൻ തീപിടുത്തം ; അഗ്നിശമന സേന സ്ഥലത്തെത്തി തീയണച്ചു

ഇസ്രയേല്‍ ലെബനോനില്‍ 254 പേരെ വധിച്ച വ്യോമാക്രമണം നടത്തിയതോടെ പശ്ചിമേഷ്യന്‍ സമാധാനക്കരാര്‍ പൊളിഞ്ഞതോടെ ജീവനും കൊണ്ടോടുന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പാകിസ്ഥാന്‍ ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറും. ഇതുപോലെ പരിഹസിച്ചുള്ള നിരവധി ചിത്രങ്ങും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നു.

പശ്ചിമേഷ്യന്‍ യുദ്ധം നിര്‍ത്തിയതിന് ഷെഹ്ബാസ് ഷെരീഫിനും അസിം മുനീറിനും കിട്ടുക നോബെല്‍ സമ്മാനമല്ല, അടിയെന്ന് പരിഹാസം

‘ നമുക്ക് ഒരുമിച്ച് നമ്മുടെ നാരീശക്തിയെ ശാക്തീകരിക്കാം’ : വനിതാ സംവരണ നിയമത്തിലെ ഭേദഗതികൾക്ക് പിന്തുണ നൽകണമെന്ന് പ്രധാനമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.