ന്യൂദല്‍ഹി: സാമ്പത്തിക ദേശീയത സ്വീകരിക്കേണ്ട സമയമാണിതെന്ന് ഉപരാഷ്‌ട്രപതി ജഗ്ദീപ് ധന്‍ഖര്‍. സംരംഭകര്‍ അവശ്യവസ്തുക്കളല്ലാത്തവ ഇറക്കുമതി ചെയ്യുന്നതും അസംസ്‌കൃത വസ്തുക്കള്‍ കയറ്റുമതി ചെയ്യുന്നതും ഒഴിവാക്കണം. സാമ്പത്തിക ദേശീയത ഭാരതത്തിന്റെ അഭിവൃദ്ധിക്കും പരമാധികാരത്തിനും അനിവാര്യമാണെന്നും ഉപരാഷ്‌ട്രപതി പറഞ്ഞു. ഡോ. അംബേദ്കര്‍ ഇന്റര്‍നാഷണല്‍ സെന്ററില്‍ ഭാരത് സ്റ്റാര്‍ട്ടപ്പ് ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു ധന്‍ഖര്‍.
സാമ്പത്തിക ദേശീയത അടിസ്ഥാനപരമായ സാമ്പത്തിക വളര്‍ച്ചയ്‌ക്ക് പ്രധാനമാണ്. സ്വാതന്ത്ര്യസമരകാലത്ത് മുഴങ്ങിയ സ്വദേശി മുദ്രാവാക്യത്തിന്റെ ആത്മാവാണ് ആത്മനിര്‍ഭര്‍ ഭാരതില്‍ പ്രതിഫലിക്കുന്നത്. ഒഴിവാക്കാന്‍ പറ്റാത്ത അവശ്യസാധനങ്ങള്‍ മാത്രമെ ഇറക്കുമതി ചെയ്യാന്‍ പാടുള്ളു. ഭാരതത്തിന്റെ വിദേശനാണ്യശേഖരം കുറയാതെ നോക്കേണ്ടതുണ്ട്. ചെറുകിട സ്ഥാപനങ്ങളുടെ വളര്‍ച്ചയിലൂടെ മാത്രമെ തൊഴില്‍ അവസരങ്ങള്‍ വര്‍ധിക്കുകയുള്ളു. വോക്കല്‍ ഫോര്‍ ലോക്കലാണ് നമുക്കാവശ്യം. ദേശീയത പരമപ്രധാനമാണ്. നാമത് ഉള്‍ക്കൊള്ളേണ്ടതുണ്ട്. നമ്മുടെ സര്‍വകലാശാലകള്‍ക്കും പ്രാദേശിക വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും വിദേശസര്‍വകലാശാലകളേക്കാള്‍ പ്രാധാന്യം നല്‌കേണ്ടതുണ്ട്. സ്റ്റാര്‍ട്ടപ്പുകള്‍ പ്രാദേശിക വികസനവും തൊഴിലവസരവും വര്‍ധിപ്പിക്കുന്നുവെന്നും ധന്‍ഖര്‍ പറഞ്ഞു.
ഭാരതത്തെ പോലെ ഒരു ജനാധിപത്യരാജ്യത്തിന് വളര്‍ച്ച സമതുലിതമായിരിക്കണം. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന്റെയും സംരംഭകത്വത്തിന്റെ ഉയര്‍ച്ചയുടെയും ഇരട്ട നേട്ടങ്ങള്‍ രാഷ്‌ട്രത്തിന്റെ വരുമാനമാണ്. കുറുക്കുവഴികള്‍ തേടരുത്. ആ പണം വ്യക്തികള്‍ക്ക് എളുപ്പമായേക്കാം, പക്ഷേ രാജ്യത്തിന് വേദനാജനകമായേക്കും, അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: