ദര്‍ഭംഗ(ബിഹാര്‍): ബസന്തപഞ്ചമി ശോഭായാത്രയ്ക്ക് നേരെ മുസ്ലിം മതമൗലികവാദികളുടെ ആക്രമണം. ശോഭായാത്രയ്ക്കുനേരെ കല്ലെറിഞ്ഞ ഇവര്‍ സരസ്വതി പ്രതിമയും തല്ലിത്തകര്‍ത്തു. ബിഹാറിലെ ദര്‍ഭംഗ ജില്ലയിലാണ് സംഭവം. ഇവിടെ മുരിയ കസായ് മൊഹല്ല വഴി ശോഭായാത്ര കടന്നുപോകുമ്പോള്‍ അക്രമിക്കുകയായിരുന്നു. നിരവധി ഭക്തര്‍ക്ക് കല്ലേറില്‍ പരിക്കേറ്റു. ശ്രീരാമജന്മഭൂമിയിലെ പ്രാണപ്രതിഷ്ഠാദിനത്തിലും സമാനമായ സംഭവങ്ങള്‍ ഈ മൊഹല്ലയില്‍ അരങ്ങേറിയിരുന്നു.
ബസന്ത പഞ്ചമിയുടെ ഭാഗമായി ഭക്തര്‍ സരസ്വതി വിഗ്രഹം നിമജ്ജനം ചെയ്യുന്നതിനായി കൊണ്ടുപോകുകയായിരുന്നെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മുസ്ലിം മതമൗലികവാദ സംഘടനകള്‍ക്ക് ശക്തിയുള്ള കേന്ദ്രമാണ് കസായ് മൊഹല്ല. വിവരമറിഞ്ഞ് പോലീസ് എത്തിയെങ്കിലും സംഘടിച്ചെത്തിയ അക്രമികള്‍ക്ക് മുന്നില്‍ അവര്‍ക്കും പിടിച്ചുനില്‍ക്കാനായില്ല. പോലീസുകാര്‍ക്കും പരിക്കേറ്റു.
ദര്‍ഭംഗ ജില്ലാ മജിസ്ട്രേറ്റ് രാജീവ് റൗഷന്‍ പ്രദേശം സന്ദര്‍ശിച്ചു. വലിയ സുരക്ഷാസേനയെ പ്രദേശത്ത് വിന്യസിച്ചതിന് ശേഷമാണ് വിഗ്രഹ നിമജ്ജനത്തിന് സൗകര്യമൊരുക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: