ന്യൂദല്‍ഹി: ദല്‍ഹിയില്‍ ചരക്ക് ട്രെയിന്‍ പാളം തെറ്റി. വടക്കന്‍ ദല്‍ഹിയിലെ സരായ് റോഹില റെയില്‍വെ സ്റ്റേഷന് സമീപം ഇന്നലെ ഉച്ചയ്ക്ക് 12നായിരുന്നു അപകടം.
മുംബൈയില്‍ നിന്നും ചണ്ഡിഗഡിലേക്ക് ഇരുമ്പ് ഷീറ്റ് റോളുകളുമായി പോവുകയായിരുന്ന ചരക്ക് ട്രെയിന്‍ പട്ടേല്‍ നഗര്‍-ദയാബസ്തി സെക്ഷനില്‍ വച്ചാണ് അപകടത്തില്‍പെട്ടത്. ട്രെയിനിന്റെ 10 ബോഗികള്‍ പാളം തെറ്റിയതായി പോലീസ് അറിയിച്ചു.
ട്രെയിനിലെ ലോക്കോ പൈലറ്റ് അടക്കമുള്ളവരെ പുറത്തെത്തിച്ചു. പോലീസും അഗ്നിരക്ഷാസേനയും ചേര്‍ന്നായിരുന്നു രക്ഷാപ്രവര്‍ത്തനം. അപകടത്തില്‍പ്പെട്ട ബോഗികള്‍ പാളത്തില്‍ നിന്നും നീക്കം ചെയ്തു വരികയാണെന്നും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: