കണ്ണൂര്‍: കാട്ടാന ആക്രമണം മൂലം ഒരാഴ്ചയ്ക്കിടെ രണ്ട് ജീവനുകള്‍ നഷ്ടപ്പെട്ടതും ജനരോഷം ശക്തമായതും കണക്കിലെടുത്ത് വയനാട്ടിലേക്കുള്ള യാത്രയ്ക്കായി രാഹുല്‍ ഗാന്ധി എം.പി. കണ്ണൂര്‍ വിമാനത്താവളത്തിലെത്തി. വാരാണസിയില്‍നിന്നുള്ള പ്രത്യേക വിമാനത്തില്‍ ശനിയാഴ്ച രാത്രിയാണ് വയനാട് എം.പി കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയത്.
വെള്ളിയാംപറമ്പിലെ ഗ്രീന്‍ പ്ലാനറ്റ് റിസോര്‍ട്ടിലാണ് അദ്ദേഹം രാത്രി തങ്ങുന്നത്. ഞായറാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെ റോഡ് മാര്‍ഗം വയനാട്ടിലേക്ക് പോകും.
വന്യജീവി ആക്രമണം മൂലം ജനങ്ങള്‍ പൊറുതി മുട്ടുമ്പോള്‍ മണ്ഡലത്തിലെ എം.പി. എവിടെ എന്ന ചോദ്യം പലകോണില്‍നിന്നും ഉയര്‍ന്നിരുന്നു.നിലവില്‍ ഭാരത് ജോഡോ ന്യായ് യാത്ര നയിക്കുന്ന രാഹുല്‍, വയനാട് സന്ദര്‍ശനത്തിന് ശേഷം ഞായറാഴ്ച വൈകിട്ട് മടങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: