തിരുവനന്തപുരം: തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷന് സമീപം യുവാവിന് വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റു. റെയില്‍വേയുടെ വൈദ്യുതി ലൈനില്‍ നിന്നാണ് ഷോക്കേറ്റത്.
ഗുരുതര പൊള്ളലേറ്റ ത്യക്കണ്ണാപുരം സ്വദേശി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. റെയില്‍വേ ലൈനിന് സമീപം മതില് ചാടിക്കടന്ന് ഇലക്ട്രിക്ക് ലൈനില്‍ കയറിപ്പിടിക്കുകയായിരുന്നുവെന്ന് ദ്യക്സാക്ഷികള്‍ പറഞ്ഞു.
ആത്മഹത്യാ ശ്രമമെന്നാണ് കരുതുന്നത്. ഗുരുതര പരിക്കേറ്റ യുവാവിനെ ആദ്യം ജനറല്‍ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളേജിലും എത്തിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: