Categories: Entertainment

ലഹരിക്കായി ഉപയോഗിച്ചത് ശംഖുവരയൻ പാമ്പിന്റെ വിഷം;സ്ഥിരീകരിച്ച് പോലീസ്.

എൽവിഷ് നടത്തി വന്നിരുന്ന പാർട്ടികളിൽ വിദേശ പൗരന്മാർ അടക്കം പങ്കെടുത്തിരുന്നതായി പോലീസ് അറിയിച്ചു.

Published by

ന്യൂഡൽഹി: ബിഗ് ബോസ് വിജയി എൽവിഷ് യാദവ് നടത്തിയ നിശാ പാർട്ടിയിൽ നിന്നും പിടിച്ചെടുത്ത സാംപിളുകൾ ശംഖുവരന്റെ വിഷമാണെന്ന് സ്ഥിരീകരിച്ച് പോലീസ്. പാർട്ടി കഴിഞ്ഞ് മാസങ്ങൾ പിന്നിടുമ്പോഴാണ് റേവ് പാർട്ടിയിൽ ലഹരിക്കായി ഉപയോഗിച്ചത് ശംഖുവരയൻ പാമ്പിന്റെ വിഷമാണെന്ന് പരിശോധനയിൽ തെളിഞ്ഞത്.

26-കാരനായ എൽവിഷ് നടത്തി വന്നിരുന്ന പാർട്ടികളിൽ വിദേശ പൗരന്മാർ അടക്കം പങ്കെടുത്തിരുന്നതായി പോലീസ് അറിയിച്ചു. ഇയാളിൽ നിന്നും 9 പാമ്പുകളെയാണ് പോലീസ് പിടിച്ചെടുത്തിരുന്നത്. പാമ്പുകളെ പിടികൂടി ഇവയിൽ നിന്നും വിഷം വേർത്തിരിച്ച് ഇയാൾ വൻ തുകയ്‌ക്ക് വിറ്റിരുന്നതായും പോലീസ് കണ്ടെത്തി.

കഴിഞ്ഞ നവംബർ മാസത്തിലായിരുന്നു ബിഗ്ബോസ് ഒടിടി 2 വിജയിയും യൂട്യൂബറുമായ എൽവിഷ് യാദവിനെയും സുഹൃത്തുക്കളെയും പോലീസ് പിടികൂടുന്നത്. നിശാ പാർട്ടികളിൽ പാമ്പുകളെയും ഇവയുടെ വിഷവും വൻ തോതിൽ ഉപയോഗിക്കുന്നുണ്ടെന്ന പരാതിയിലായിരുന്നു പരിശോധന നടത്തിയത്. പരിശോധനയിൽ പാമ്പുകളെയും ചില സാമ്പിളുകളും പോലീസ് പിടിച്ചെടുത്തിരുന്നു. ഇത്തരത്തിൽ പാമ്പുകളെ ഉപയോഗിച്ച് ഇയാൾ നേരത്തെയും യൂട്യൂബ് വീഡിയോകൾ ചെയ്തിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by