തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷ മാർച്ച് നാലിന് ആരംഭിക്കും. പരീക്ഷാ തീയതിയും ടൈംടേബിളും പ്രസിദ്ധീകരിച്ചു. മാർച്ച് നാലിന് ആരംഭിക്കുന്ന പരീക്ഷ 25-ന് അവസാനിക്കും. രാവിലെയാണ് പരീക്ഷയുടെ സമയം ക്രമീകരിച്ചിരിക്കുന്നത്. മാതൃക പരീക്ഷ 19 മുതൽ ആരംഭിക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
ഹയർസെക്കൻഡറി, വിഎച്ച്എസ്സി പരീക്ഷകളും മാർച്ച് ഒന്ന് മുതൽ ആരംഭിക്കും. മറ്റ് ക്ലാസുകളിലെ വാർഷിക പരീക്ഷ മാർച്ച് 18 മുതൽ 26 വരെയായിരിക്കും നടത്തുക. എൽപി, യുപി സ്‌കൂളുകളിൽ മാർച്ച് അഞ്ച് മുതലാണ് പരീക്ഷ ആരംഭിക്കുന്നത്. എട്ട്, ഒമ്പത് ക്ലാസുകളിലെ വാർഷിക പരീക്ഷ മാർച്ച് ഒന്ന് മുതൽ ആരംഭിക്കും.
എസ്എസ്എൽസി പരീക്ഷാ ടൈംടേബിൾ…
04/03/2024 (രാവിലെ 9.30 മുതൽ 11.15 വരെ) – ഒന്നാം പാർട്ട് 1
മലയാളം/തമിഴ്/കന്നട/ഉറുദു/ഗുജറാത്തി/ അഡീ. ഇംഗ്ലീഷ്/അഡീ.ഹിന്ദി/സംസ്തം (അക്കാഡമിക്)/ സംസ്‌കൃതം ഓറിയന്റൽ ഒന്നാം പേപ്പർ (സംസ്‌കൃത സ്‌കൂളുകൾക്ക്) അറബിക് (അക്കാഡമിക്)/അറബിക് ഓറിയന്റൽ ഒന്നാം പേപ്പർ (അറബിക് സ്‌കൂളുകൾക്ക്)
06/03/2024 (രാവിലെ 9.30 മുതൽ 12.15 വരെ) – രണ്ടാം ഭാഷ ഇംഗ്ലീഷ്
11/03/2024 (രാവിലെ 9.30 മുതൽ 12.15 വരെ) – ഗണിതശാസ്ത്രം
13/03/2024 (രാവിലെ 9.30 മുതൽ 11.15 വരെ) – ഒന്നാം പാർട്ട് 2
മലയാളം/തമിഴ്/കന്നട/ സ്പെഷ്യൽ ഇംഗ്ലിഷ് ഫിഷറീസ് സയൻസ് (ഫിഷറീസ് ടെക്നിക്കൽ സ്‌കൂളുകൾക്ക്)/അറബിക്ഓറിയന്റൽ രണ്ടാം പേപ്പർ (അറബിക് സ്‌കൂളുകൾക്ക് / സംസ്‌കൃതം ഓറിയന്റൽ രണ്ടാം പേപ്പർ (സംസ്‌കൃകം സ്‌കൂളുകൾക്ക് മത്രം)
15/03/2024 (രാവിലെ 9.30 മുതൽ 11.15 വരെ) – ഊർജ്ജതന്ത്രം
18/03/2024 (രാവിലെ 9.30 മുതൽ 11.15 വരെ) – മൂന്നാം ഭാഷ
ഹിന്ദി/ജനറൽ നോളഡ്ജ്
20/03/2024 (രാവിലെ 9.30 മുതൽ 11.15 വരെ) – രസതന്ത്രം
22/03/2024 (രാവിലെ 9.30 മുതൽ 11.15 വരെ) – ജീവശാസ്ത്രം
25/03/2024 (രാവിലെ 9.30 മുതൽ 12.15 വരെ) – സോഷ്യൽ സയൻസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: