മ്യൂണിക്ക്: വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആൻ്റണി ബ്ലിങ്കനുമായി വെള്ളിയാഴ്ച ചർച്ച നടത്തി. മ്യൂണിക്കിൽ ഉഭയകക്ഷി പ്രശ്നങ്ങളും പശ്ചിമേഷ്യ, ഉക്രെയ്ൻ, ഇന്തോ-പസഫിക് എന്നിവിടങ്ങളിലെ സ്ഥിതിഗതികളും കേന്ദ്രീകരിച്ച് നടന്ന സുരക്ഷാ സമ്മേളനത്തോടനുബന്ധിച്ചായിരുന്നു കൂടിക്കാഴ്ച.
“ഇന്ന് ഉച്ച കഴിഞ്ഞ് #MSC2024-ൽ വെച്ച് എന്റെ സുഹൃത്ത് US @SecBlinken-നെ കണ്ടുമുട്ടിയതിൽ സന്തോഷമുണ്ട്. ഞങ്ങൾ പശ്ചിമേഷ്യ, ഉക്രെയ്ൻ, ഇന്തോ-പസഫിക് എന്നിവിടങ്ങളിലെ സ്ഥിതിഗതികളെ കേന്ദ്രീകരിച്ചായിരുന്നു തങ്ങൾ സംവദിച്ചത്. തങ്ങളുടെ ഉഭയകക്ഷി ബന്ധങ്ങളിലെ തുടർച്ചയായ പുരോഗതി അവലോകനം ചെയ്തു,” -ജയശങ്കർ എക്സിൽ പറഞ്ഞു.
ഭരതം-യുഎസ് തന്ത്രപരമായ ബന്ധത്തിന്റെ വിവിധ വശങ്ങളെ കുറിച്ച് ജയശങ്കറും ബ്ലിങ്കനും ചർച്ച നടത്തിയതായി റിപ്പോർട്ടുണ്ട്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഭാരതം-യുഎസ് ബന്ധത്തിൽ, പ്രത്യേകിച്ച് പ്രതിരോധ ഉന്നത സാങ്കേതിക മേഖലകളിൽ വലിയ ഉയർച്ചയുണ്ടായിട്ടുണ്ട്. രണ്ടാഴ്ച മുൻപ് അമേരിക്ക 31 MQ-9B പ്രിഡേറ്റർ ലോംഗ് എൻഡുറൻസ് ഡ്രോണുകൾ ഭാരതത്തിന് നൽകുന്നത് സംബന്ധിച്ച് സെനറ്റിൽ ചർച്ച നടത്തിയിരുന്നു.
കഴിഞ്ഞ വർഷം ജൂണിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഷിംഗ്ടൺ സന്ദർശന വേളയിൽ പ്രഖ്യാപിച്ച മെഗാ ഡീൽ ഉറപ്പിക്കുന്നതിനുള്ള സുപ്രധാന മുന്നേറ്റമായി ഈ ഡ്രോൺ നീക്കം വിലയിരുത്തപ്പെട്ടു കഴിഞ്ഞിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: