ലുധിയാന: ഐ ലീഗില്‍ ഗോകുലം കേരള എഫ്സിക്ക് തകര്‍പ്പന്‍ വിജയം. ഇന്നലെ നടന്ന എവേ പോരാട്ടത്തില്‍ രാജസ്ഥാന് യുണൈറ്റഡ് എഫ്സിയെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് തകര്‍ത്തു. ലീഗില്‍ ഗോകുലത്തിന്റെ തുടര്‍ച്ചയായ നാലാം വിജയമാണിത്. വിജയത്തോടെ 14 കളികളില്‍ നിന്ന് 26 പോയിന്റുമായി ഗോകുലം രണ്ടാം സ്ഥാനത്തേക്കുയര്‍ന്നു. ഇന്നലെ നടന്ന കളിയില്‍ ഗോകുലത്തിന്റെ താജിക്കിസ്ഥാന്‍ താരം കൊമ്രോണ്‍ ഇരട്ട ഗോള്‍ നേടി. സൂപ്പര്‍ താരം അലക്സി സാഞ്ചസും ലൈഷ്റാം ജോണ്സണ് സിങ്ങും ഓരോ ഗോള്‍ വീതവും സ്വന്തമാക്കി.
കളി അവസാനിക്കുന്നതിന് തൊട്ടുമുന്‍പായി റിച്ചാര്ഡ്സണ് ഡെന്‍സല്‍ രാജസ്ഥാന്റെ ആശ്വാസ ഗോള്‍ നേടി.
തുടക്കം മുതല്‍ ആക്രമിച്ചു കളിച്ച ഗോകുലത്തിനായിരുന്നു കളിയില്‍ ആധിപത്യം. പന്ത് കൈവശം വയ്്ക്കുന്നതിലും അവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും അവര്‍ എതിരാളികളേക്കാള്‍ മുന്നിട്ടുനിന്നു. തുടര്‍ച്ചയായ മുന്നേറ്റങ്ങള്‍ക്കൊടുവില്‍ 28-ാം മിനിറ്റില്‍ ആദ്യ നിറയൊഴിച്ചു. 28-ാം മിനിറ്റില്‍ കൊമ്രോണാണ് ഗോളടിച്ചത്. ഈ ഒരു ഗോളിന് ഗോകുലം കേരള മുന്നിട്ടുനിന്നു. പിന്നീട് 55-ാം മിനിറ്റില്‍ അവരുടെ സ്പാനിഷ് താരം അലക്സ് സാഞ്ചസിലൂടെ ഗോകുലം ലീഡ് ഉയര്‍ത്തി. സീസണില്‍ സാഞ്ചസിന്റെ 14-ാം ഗോളാണിത്. 12 മിനിറ്റിനുശേഷം കൊമ്രോണ്‍ തന്റെ രണ്ടാം ഗോളും ടീമിന്റെ മൂന്നാം ഗോളും സ്വന്തമാക്കി. 80-ാം മിനിറ്റില്‍ ലെയ്ഷ്റാം ജോണ്സണ് സിങ്ങും ലക്ഷ്യം കണ്ടതോടെ ഗോകുലത്തിന്റെ ഗോള്‍ പട്ടിക പൂര്‍ത്തിയായി. 90-ാം മിനിറ്റിലായിരുന്നു രാജസ്ഥാന് യുണൈറ്റഡ് എഫ്സിയുടെ ആശ്വാസ ഗോള്‍. 19ന് ദല്‍ഹി എഫ്സിക്കെതിരെയാണ് ഗോകുലത്തിന്റെ അടുത്ത മത്സരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: