മുംബൈ : പേടിഎമ്മിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് മാര്‍ച്ച് 15 മുതലെന്ന് ആര്‍ബിഐ. ഡിജിറ്റല്‍ പണമിടപാട് ചട്ടങ്ങള്‍ ലംഘിച്ചതിന് ഫെബ്രുവരി 29 മുതല്‍ ഉപഭോക്താക്കളെ ചേര്‍ക്കരുതെന്നും ബാങ്കിങ് ഇടപാടുകള്‍ നിര്‍ത്തിവെക്കാനും പേടിഎമ്മിനോട് ആര്‍ബിഐ നിര്‍ദ്ദേശിച്ചിരുന്നു.
എന്നാല്‍ ഉപഭോക്താക്കള്‍ക്ക് കുറച്ച് സമയം നല്‍കണമെന്നതിനാല്‍ 15 ദിവസം കൂടി നീട്ടി നല്‍കുകയായിരുന്നു. പുതിയ ഉത്തരവ് പ്രകാരം ഫാസ്റ്റ്ടാഗ്, ക്രെഡിറ്റ് ഇടപാടുകള്‍ പ്രീപെയ്ഡ് സര്‍വീസ്, വാലറ്റ്, നാഷണല്‍ കോമണ്‍ മൊബിലിറ്റി കാര്‍ഡ് തുടങ്ങിയ ഇടപാടുകള്‍ മാര്‍ച്ച് 15 വരെ പഴയത് പോലെ തന്നെ ഉപഭോക്താക്കള്‍ക്ക് തുടരാം. അതിനുശേഷം പുതിയ ഉപഭോക്താക്കളെ ചേര്‍ക്കാനോ പണം ഡെപ്പോസിറ്റ് ചെയ്യാനോ സാധിക്കില്ല, വാലറ്റിലോ അക്കൗണ്ടിലോ മുമ്പ് നിക്ഷേപിച്ച പണം വിനിയോഗിക്കുന്നതിന് തടസം ഉണ്ടാകില്ലെന്നും ആര്‍ബിഐ അറിയിച്ചിട്ടുണ്ട്.
ഡിജിറ്റല്‍, വിദേശ വിനിമയ ഇടപാടുകള്‍ക്കുള്ള ചട്ടങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്നാണ് ആര്‍ബിഐ പേടിഎമ്മിനെതിരെ നടപടി സ്വീകരിച്ചത്. ആര്‍ബിഐ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ഇ ഡിയും കേസെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: