ന്യൂദല്‍ഹി: ഭരണനിര്‍വ്വഹണ രംഗത്തെ ഡിജിറ്റല്‍ പരിവര്‍ത്തനത്തിനായി പരസ്പരം സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ ഭാരതവും കൊളംബിയയും തമ്മില്‍ ധാരണ. ദല്‍ഹിയില്‍ കേന്ദ്ര ഇലക്ട്രോണിക്സ്, ഐടി വകുപ്പ് സഹമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍ ഇലക്ട്രോണിക്സ്, ഐടി വകുപ്പ് സെക്രട്ടറി എസ്. കൃഷ്ണന്, കൊളംബിയ ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് വകുപ്പ് മന്ത്രി മൗറിസിയോ ലിസ്കാനോ എന്നിവര്‍ ധാരണാപത്രത്തില്‍ ഒപ്പുവെച്ചു.
മികച്ച ഡിജിറ്റല്‍ സേവന പ്രവര്‍ത്തനങ്ങളുടെ കൈമാറ്റം, ഡിജിറ്റല്‍ സേവന പരിശീലന പദ്ധതികള്‍, പൊതുസേവന രംഗത്തെ ഉദ്യോഗസ്ഥരുടെയും വിദഗ്ധരുടെയും കൈമാറ്റം, സ്വകാര്യ മേഖലയിലുള്ള കരാറുകള്‍ സുതാര്യമാക്കല് എന്നിവയിലൂടെ ഭാരതത്തെ ഡിജിറ്റല്‍ പരിവര്‍ത്തനം (ഇന്ത്യ സ്റ്റാക്ക്) പ്രോത്സാഹിപ്പിക്കുന്നതിനാണ് ധാരണാപത്രം ഉദ്ദേശിക്കുന്നത്.
പൊതുഭരണ രംഗത്ത് പൊതു – സ്വകാര്യ മേഖലകള്‍ നല്കുന്ന സേവനങ്ങള്‍ക്ക് തുല്യഅവസരം ഉറപ്പാക്കുന്നതിനായി സുതാര്യവവും സുരക്ഷിതവും പ്രവര്‍ത്തനക്ഷമവുമായ ഡിജിറ്റല്‍ പൊതു സൗകര്യങ്ങളുടെ പ്രാധാന്യവും സാധ്യതകളും സംബന്ധിച്ച് രാജീവ് ചന്ദ്രശേഖറും മൗറിസിയോ ലിസ്കാനോയും ചര്‍ച്ച നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: