ചെന്നൈ: ഇസ്ലാം മതത്തിലേക്ക് മതംമാറിയ പിന്നാക്കക്കാര്‍ക്ക് സംവരണം നല്കുന്നത് പരിഗണിക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. നിയമസഭയില്‍ ഭരണകക്ഷിയില്‍ നിന്നുള്ള എംഎംകെ നേതാവ് എം.എച്ച്. ജവാഹിറുള്ളായുടെ ചോദ്യത്തിനു മറുപടിയായിട്ടാണ് സ്റ്റാലിന്‍ ഇക്കാര്യം പറഞ്ഞത്.
പിന്നാക്ക വിഭാഗങ്ങള്‍ക്കും ഇസ്ലാം മതം സ്വീകരിച്ച ഡിനോട്ടിഫൈഡ് സമുദായത്തില്‍പ്പെട്ടവരെയുമാണ് സംവരണം പരിഗണിക്കുന്നതെന്ന് തമിഴ്നാട് നിയമസഭയില്‍ സ്റ്റാലിന്‍ വ്യക്തമാക്കി. ഇസ്ലാം മതം സ്വീകരിക്കുന്നവര്‍ക്കും സംവരണം വ്യാപിപ്പിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ആഗ്രഹിക്കുന്നന്നത്. നിയമവിദഗ്ധരുമായി ഇക്കാര്യം ചര്‍ച്ച ചെയ്യുകയാണെന്നും ചെയ്യാനാവുന്നതെല്ലാം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: