ചണ്ഡിഗഡ് : ഹരിയാനയിലെ രേവാരിയില്‍ 9,700 കോടി രൂപയുടെ നിരവധി വികസന പദ്ധതികള്‍ക്ക് പ്രധാനമന്ത്രി ഇന്ന് തുടക്കമിട്ടു. നഗര ഗതാഗതം, ആരോഗ്യം, റെയില്‍, വിനോദസഞ്ചാര മേഖലകളുമായി ബന്ധപ്പെട്ടതാണ് പദ്ധതികള്‍.
ഏകദേശം 5,450 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന ഗുരുഗ്രാം മെട്രോ റെയില്‍ പദ്ധതിക്കും തുടക്കമിട്ടവയില് പെടുന്നു. ഇതിന്റെ ആകെ ദൈര്‍ഘ്യം 28.5 കിലോമീറ്ററാണ്. മില്ലേനിയം സിറ്റി സെന്ററിനെ ഉദ്യോഗ് വിഹാര്‍ ഫേസ്-5 ലേക്ക് ബന്ധിപ്പിക്കും, റാപ്പിഡ് മെട്രോ റെയില്‍ ഗുരുഗ്രാമിന്റെ നിലവിലെ മെട്രോ ശൃംഖലയുമായി കൂട്ടിയോജിപ്പിക്കുകയും ദ്വാരക എക്സ്പ്രസ് വേയുമായും ബന്ധിപ്പിക്കും.
രേവാരിയിലെ ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന്റെ (എയിംസ്) തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിച്ചു. കുരുക്ഷേത്രയില്‍ പുതുതായി നിര്‍മ്മിച്ച അനുഭവ കേന്ദ്ര ജ്യോതിസാറിന്റെ ഉദ്ഘാടനവും നടന്നു.240 കോടി രൂപ ചെലവിട്ട് നിര്‍മ്മിച്ച മ്യൂസിയമാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: