Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇടത് ഭീഷണിക്ക് വഴങ്ങാതെ സെനറ്റ് നോമിനികള്‍; ഇളിഭ്യത മറയ്‌ക്കാന്‍ മന്ത്രിയെ ഇറക്കി ‘കളി’

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 16, 2024, 08:31 pm IST
in Kerala

 

തിരുവനന്തപുരം: ഗവര്‍ണറുടെ പ്രതിനിധിയായ അംഗങ്ങളെ സെനറ്റ് യോഗത്തില്‍ കയറ്റില്ലന്ന എസ്എഫ്‌ഐ , ഡിവൈഎഫ്‌ഐ വെല്ലുവിളി കേരള സര്‍വകലാശാലയില്‍ പൊളിഞ്ഞു. വൈസ് ചാന്‍സലര്‍ നിയമനത്തിനുള്ള സേര്‍ച്ച് കമ്മറ്റിയിലേയക്ക് സെനറ്റ് പ്രതിനിധിയെ തെരഞ്ഞെടുക്കാന്‍ ചേര്‍ന്ന പ്രത്യേക യോഗത്തില്‍ ഗവര്‍ണറുടെ പ്രതിനിധിയായ 13 പേരും പങ്കെടുത്തു. വൈസ് ചാന്‍സലറെ നിമിക്കാനുള്ള സേര്‍ച്ച് കമ്മറ്റിയിലേയ്‌ക്ക് നോമിനിയെ നിര്‍ദ്ദേശിക്കുകയും ചെയ്തു

11 മണിയ്‌ക്ക് ചേരുന്ന യോഗത്തില്‍ പങ്കെടുക്കാന്‍ വരുന്നവരെ തടയാന്‍ ഇടതു സംഘടനകള്‍ കോപ്പുകൂട്ടിയിരുന്നു. പരസ്യമായി പറയുകയും ചെയ്തു. അത് മുന്‍കൂട്ടി മനസ്സിലാക്കിയ സെനറ്റ് അംഗങ്ങളാായ ഡോ.ടി.ജി വിനോദ് കുമാര്‍, പി.ശ്രീകുമാര്‍, പി.എസ്.ഗോപകുമാര്‍, ജി.സജികുമാര്‍, ഡോ.പോള്‍രാജ്, ഡോ.ദിവ്യാ എസ്, എസ്.മിനി, അഡ്വ. വി.കെ.മഞ്ചു, കവിത.ഒ.ബി, എസ്.ശ്യാംലാല്‍ എന്നിവര്‍ ഒന്നിച്ച് 9 മണിക്ക് മുന്‍പു തന്നെ സര്‍വകലാശാല ആസ്ഥാനത്ത് എത്തി. അവര്‍ സെനറ്റ് ഹാളില്‍ കയറിയതിനു ശേഷമാണ് പ്രതിഷേധിക്കാന്‍ കാത്തു നിന്നവര്‍ വിവരം അറിയുന്നത്.

യുണിവേഴ്‌സിറ്റി കവാടത്തില്‍ തടയാനുള്ള പദ്ധതി പൊളിഞ്ഞതൊടെയാണ് ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ ബിന്ദുവിനെ കളത്തിലിറക്കി സെനറ്റ് യോഗം അലങ്കോലമാക്കാന്‍ ശ്രമം നടന്നത്.

ജെ.എസ്. ഷിജുഖാന്‍, അഡ്വ. ജി. മുരളീധരന്‍പിള്ള, മുന്‍ മാവേലിക്കര എം.എല്‍.എ ആര്‍.രാജേഷ് എന്നിവരുടെ യോഗ്യത സംബന്ധിച്ച കേസ് നിലവിലുള്ളതിനാല്‍ അവരെ സെനറ്റ് ഹാളില്‍ നിന്ന് പുറത്താക്കണമെന്ന് ഗവര്‍ണറുടെ നോമിനികളായ അംഗങ്ങള്‍ തുടക്കത്തിലേ ആവശ്യപ്പെട്ടത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. ഇടത് അനുകൂല സംഘടനകള്‍ വൈസ് ചാന്‍സലര്‍ക്കെതിരെ തെറിവിളിച്ചുകൊണ്ട് നടുത്തളത്തിലിറങ്ങി ബഹളംവെച്ചു. കയ്യേറ്റം ചെയ്തിട്ട് പുറത്തിറങ്ങിയാല്‍ കൈകാര്യം ചെയ്യാന്‍ നൂറുകണക്കിനാളുകള്‍ പുറത്തു കാത്തുനില്‍ക്കുന്ന കാര്യം മറക്കുരുതെന്ന ഒര്‍മ്മപ്പെടുത്തല്‍ ഇടത് അനുകൂലികളെ തണുപ്പിച്ചു. ബഹളത്തിനു നേതൃത്വം നല്‍കിയവര്‍തന്നെ സമാധാനപ്രിയരാകുന്ന കാഴ്ചയാണ് പിന്നീടുകണ്ടത്.

ഇതിനിടെ സെര്‍ച്ച് കമ്മറ്റ് പ്രതിനധികളുടെ നാമനിര്‍ദ്ദേശത്തിന് വിസി നിര്‍ദ്ദേശിച്ചു. ഗവര്‍ണറുടെ പ്രതിനിധികള്‍ ആരോഗ്യ സര്‍വ്വകലാശാല മുന്‍ വിസി ഡോ.എം.കെ.സി.നായരെ നാമനിര്‍ദ്ദേശം ചെയ്ത പത്രിക കൈമാറി. സുപ്രീംകോടതി വിധി അനുസരിച്ച് സെര്‍ച്ച് കമ്മറ്റി പ്രതിനിധിയെ തെരഞ്ഞെടുക്കാനുള്ള യോഗം തന്നെ നിയമവിരുദ്ധമാണെന്ന പ്രമേയം ഉണ്ടെന്ന് ഇടത് അംഗങ്ങള്‍ പറഞ്ഞു.
അജണ്ടയ്‌ക്ക് വിരുദ്ധമായി പ്രമേയം അവതരിപ്പിക്കാന്‍ കഴിലില്ലന്ന് ഗവര്‍ണറുടെ പ്രതിനിധികള്‍ ശക്തമായ നിലപാടെടുത്തു. പ്രമേയം അവതരിപ്പിക്കാന്‍ സമ്മതിച്ചില്ല. ബഹളത്തിനിടയില്‍ യോഗം പിരിച്ചുവിടുന്നതായി മന്ത്രി പ്രഖ്യാപിച്ചു.

പിന്നീട് വൈസ് ചാന്‍സലറുടെ ചേമ്പറിലെത്തിയ മന്ത്രി ബിന്ദു, രജിസ്ട്രാറെ കൊണ്ട് മിറിറ്റസ് തയ്യാറാക്കി. പ്രമേയം അവതരിപ്പിച്ചതായി കള്ളമായി എഴുതി ചേര്‍ത്തു. മിനിറ്റ്‌സില്‍ ഒപ്പിടാന്‍ വൈസ് ചാന്‍സലര്‍ തയ്യാറായില്ല. തങ്ങളുടെ സെര്‍ച്ച് കമ്മറ്റി പ്രതിനിധിയുടെ പട്ടിക ഗവര്‍ണര്‍ക്ക് കാമാറണമെന്നും മന്ത്രിയുടെ സാന്നിധ്യത്തില്‍ മോശം പെരുമാറ്റം നടത്തിയവര്‍ക്കെതിരെ നടപടി എടുക്കണമെന്നും ആവശ്യപ്പെട്ട് ഗവര്‍ണരുടെ നോമിനകള്‍ വിസിക്ക് കത്തും നല്കിയിട്ടുണ്ട്.

 

Tags: senate
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

കേരള സര്‍വകലാശാല ആസ്ഥാനത്ത് വന്‍ സംഘര്‍ഷം, കെ എസ് യു- എസ് എഫ് ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി, പൊലീസ് ലാത്തിവീശി

kerala university
Kerala

സെനറ്റ് തെരഞ്ഞെടുപ്പിലെ സംഘര്‍ഷം; എസ്എഫ്‌ഐ- കെഎസ്‌യു പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

Kerala

യു പി സന്തോഷ് കണ്ണൂര്‍ സര്‍വകലാശാലയില്‍ ഗവര്‍ണറുടെ പ്രതിനിധി

മൂന്നാമത്തെ ഇന്‍തിഫാദയില്‍ ബോംബെറിയുന്ന പലസ്തീന്‍ പോരാളികള്‍ (വലത്ത്)
Kerala

‘ഇന്‍തിഫാദ’യ്‌ക്ക് അന്താരാഷ്‌ട്ര തീവ്രവാദ ബന്ധം; കേന്ദ്ര അന്വേഷണം വേണമെന്ന് ഗവര്‍ണറോട് സെനറ്റ് അംഗങ്ങള്‍

Kerala

യോഗത്തിനെത്തിയ മന്ത്രി സ്വന്തം നിലക്ക് അധ്യക്ഷയായി: മന്ത്രി ആര്‍ ബിന്ദുവിനെതിരെ വി.സിയുടെ റിപ്പോര്‍ട്ട്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നിയമസഭയില്‍ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിലുളള വന്‍ സംഘം ഉണ്ടാകണം- സുരേഷ് ഗോപി

ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ക്രിമിനൽ , മസൂദ് അസ്ഹറിന്റെ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ട് ; സംസാരിക്കാൻ പോലും ബുദ്ധിമുട്ട്

കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് വി.ഡി. സതീശന്‍; ഇത് 2021 അല്ല, 2026 ആണെന്ന് സതീശന്‍ മറന്നുപോയോ എന്ന് സമൂഹമാധ്യമങ്ങളില്‍ മറുപടി

ഇറാന്‍ യുദ്ധത്തില്‍ മോദിയുടെ നയതന്ത്രത്തെ വാഴ്‌ത്തി ശശി തരൂര്‍; ആത്മസംയമനം പാലിക്കുന്നു എന്നത് കിഴടങ്ങലായി വ്യാഖ്യാനിക്കരുതെന്നും തരൂര്‍

സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രലില്‍ ഇടത് സ്വതന്ത്രനായി പരിഗണിക്കുന്നു

അഴിമതിക്കാരനാക്കി ചിത്രീകരിക്കുന്നു, മുമ്പത്തെ ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷരെല്ലാം തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്- ആര്‍ ചന്ദ്രശേഖരന്‍

ചാനൽ ചർച്ചയിൽ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.