രാജ്കോട്ട് : മൂന്നാം ടെസ്റ്റിന്റെ രണ്ടാം ദിനം അവസാനിക്കുമ്പോള്‍ ഒന്നാം ഇന്നിംഗ്സ് ബാറ്റിംഗ് തുടങ്ങിയ ഇംഗ്ലണ്ട് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 207 റണ്‍സെന്ന നിലയില്‍.
ആക്രമിച്ചു കളിച്ച ഇംഗ്ലണ്ട് വെറും 35 ഓവറിലാണ് ആണ് 207 റണ്‍സ് അടിച്ചെടുത്തത്. ഡക്കറ്റ് 118 പന്തില്‍ പുറത്താകാതെ 133 റണ്‍സെടുത്തു. ഒമ്പത് റണ്‍സുമായി റൂട്ട് ആണ് ഒപ്പമുള്ളത്.
15 റണ്‍സ് എടുത്ത സാക് ക്രോലി, 39 റണ്‍സ് എടുത്ത ഒലി പോപ് എന്നിവരുടെ വിക്കറ്റുകലാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. ക്രോളിയുടെ വിക്കറ്റ് വീഴ്ത്ത് ആര് അശ്വിന് ടെസ്റ്റ് ക്രിക്കറ്റില്‍ അഞ്ഞൂറ് വിക്കറ്റ് തികച്ചു. ഒലി പോപിനെ സിറാജ് പുറത്താക്കി. ഇന്ത്യയുടെ ആദ്യ ഇന്നിംഗ്സ് സ്കോറിന് ഒപ്പമെത്താന്‍ ഇംഗ്ലണ്ടിന് 238 റണ്‍സ് കൂടി വേണം.
നേരത്തെ ഇന്ത്യയുടെ ആദ്യ ഇന്നിംഗ്സ് 445ല്‍ അവസാനിച്ചിരുന്നു. ഉച്ചഭക്ഷണത്തിന് ശേഷം പെട്ടെന്ന് തന്നെ ഇന്ത്യക്ക് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. രാവിലെ ജഡേജ 112 റണ്‍സ് എടുത്ത് ജോ റൂട്ടിന്റെ പന്തില്‍ പുറത്തായപ്പോള്‍ നാല് റണ്‍സ് എടുത്ത കുല്‍ദീപ് ആന്‍ഡേഴ്സന്റെ പന്തിലും പുറത്തായി.
പിന്നീട് 46 റണ്‍സുമായി ദ്രുവ് ജുറല്‍ തിളങ്ങി. 89 പന്തില്‍ നിന്ന് 37 റണ്‍സ് എടുത്ത് അശ്വിനും പുറത്തായി. രെഹാന്‍ അഹമ്മദിനാണ് രണ്ട് വിക്കറ്റുകളും. ആക്രമിച്ചു കളിച്ച ബുമ്ര 28 പന്തില്‍ നിന്ന് 26 റണ്‍സും എടുത്തു. ഇംഗ്ലണ്ടിനായി മാര്‍ക് വൂഡ് 4 വിക്കറ്റെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: