ശ്രീനഗര്‍: ഇന്‍ഡി മുന്നണി കശ്മീരിലും പൊളിഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ഫാറുഖ് അബ്ദുള്ളയുടെ നാഷണല്‍ കോണ്‍ഫറന്‍സ് പ്രഖ്യാപിച്ചു. ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസും പഞ്ചാബില്‍ ആംആദ്മി പാര്‍ട്ടിയും നേരത്തെ തന്നെ കോണ്‍ഗ്രസുമായി സഖ്യമില്ലെന്ന് പ്രഖ്യാപിച്ചിരുന്നു. ദല്‍ഹിയില്‍ വേണമെങ്കില്‍ ഒരു സീറ്റ് നല്‍കാമെന്ന് ആപ്പ് നേതാവ് അരവിന്ദ് കേജ്രിവാള് കോണ്‍ഗ്രസിനെ പരിഹസിക്കുകയും ചെയ്തു. ഇതിനുപിന്നാലെയാണ് നാഷണല്‍ കോണ്‍ഫറന്‍സിന്റെ തീരുമാനം.
സീറ്റ് പങ്കിടല്‍ സംബന്ധിച്ച് ഒരു ചര്‍ച്ചയുമില്ല. ലോക്സഭയിലേക്ക് എല്ലാ സീറ്റിലും പാര്‍ട്ടി തനിച്ച് മത്സരിക്കുമെന്നതില്‍ സംശയം വേണ്ട, ഫാറുഖ് അബ്ദുള്ള മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ജമ്മുകശ്മീരിലെ നിയമസഭാ തെരഞ്ഞെടുപ്പും ലോക്സഭയ്ക്കൊപ്പം നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നാഷണല്‍ കോണ്‍ഫറന്‍സിന്റെ നിരവധി പ്രമുഖ നേതാക്കള്‍ അടുത്തിടെ പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നിരുന്നു. കത്വ ജില്ലാ പ്രസിഡന്റായിരുന്ന സഞ്ജീവ് ഖജുരിയ നിരവധി പ്രവര്‍ത്തകര്‍ക്കൊപ്പമാണ് കഴിഞ്ഞ മാസം ബിജെപിയില്‍ എത്തിയത്. നാഷണല്‍ കോണ്‍ഫറന്‍സ് കൂടി പിന്‍വാങ്ങിയതോടെ ഇന്‍ഡി മുന്നണിയുടെ നിലനില്പ് തന്നെ പ്രതിസന്ധിയിലായി. മുന്നണിക്ക് രൂപം കൊടുക്കുന്നതിന് നേതൃത്വം നല്കിയ നിതീഷ്കുമാറിന്റെ ജെഡിയു എന്‍ഡിഎയുടെ ഘടകകക്ഷിയായി.
ഉത്തര്‍പ്രദേശില്‍ രാഷ്ട്രീയ ലോക്ദളും എന്‍ഡിഎയിലെത്തി. കൂടാതെ കോണ്‍ഗ്രസിലെ തന്നെ മുതിര്‍ന്ന നേതാക്കള്‍ ഓരോരുത്തരായി ബിജെപിയിലും എന്‍ഡിഎ ഘടകകക്ഷികളിലും ചേരുന്നത് പതിവ് വാര്‍ത്തകളായി മാറി. ഏറ്റവുമൊടുവില്‍ ഉത്തര്‍പ്രദേശിലെ ഏക സീറ്റായ റായ് ബറേലി ഉപേക്ഷിച്ച് മുതിര്‍ന്ന നേതാവ് സോണിയ രാജ്യസഭയിലേക്ക് മത്സരിക്കാന്‍ തീരുമാനിച്ചതും പൊതുവെ ഇന്‍ഡി മുന്നണിയെ പരിഹാസ്യമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: