വാഷിങ്ടൺ : ഭാരതത്തിന്റെ കരസേന മേധാവി മനോജ് പാണ്ഡെ അമേരിക്കൻ സൈനിക ജനറൽ റാൻഡി ജോർജുമായി വാഷിങ്ടണിൽ കൂടിക്കാഴ്ച നടത്തി. ഫെബ്രുവരി 13 മുതൽ നാല് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി യുഎസിൽ എത്തിയതായിരുന്നു അദ്ദേഹം.
ആഗോള സമാധാനത്തിനും സുരക്ഷയ്ക്കും വേണ്ടിയുള്ള പരസ്പര പ്രതിബദ്ധത വർദ്ധിപ്പിക്കുന്നതിനുള്ള വഴികളെക്കുറിച്ച് ഇരുനേതാക്കളും ചർച്ച നടത്തി. ഉഭയകക്ഷി പ്രാധാന്യത്തിന്റെ വശങ്ങളും ആഗോള സമാധാനത്തിനും സുരക്ഷയ്ക്കും വേണ്ടിയുള്ള പരസ്പര പ്രതിബദ്ധത കൂടുതൽ വർധിപ്പിക്കാനും ലക്ഷ്യമിട്ടായിരുന്നു ചർച്ചകളെന്ന് ഇന്ത്യൻ ആർമിയുടെ അഡീഷണൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് പബ്ലിക് ഇൻഫർമേഷൻ എക്സിന്റെ ഔദ്യോഗിക പോസ്റ്റിൽ പറയുന്നുണ്ട്.
തന്റെ ഔദ്യോഗിക സന്ദർശന വേളയിൽ ജനറൽ പാണ്ഡെ യുഎസ് ആർമി ഹോണർ ഗാർഡിനെ അഭിവാദ്യം ചെയ്തു. തുടർന്ന് ആർലിംഗ്ടൺ നാഷണൽ സെമിത്തേരിയിൽ അദ്ദേഹം പുഷ്പചക്രം അർപ്പിച്ചു. അതിനുശേഷം പാണ്ഡേ യുണൈറ്റഡ് സ്റ്റേറ്റ്സ് ആർമി ചീഫ് ഓഫ് സ്റ്റാഫ് ജനറൽ റാൻഡി ജോർജുമായും മറ്റ് മുതിർന്ന സൈനിക നേതാക്കളുമായും ചർച്ചയിൽ ഏർപ്പെട്ടു. തുടർന്ന് അദ്ദേഹം ഫോർട്ട് ബെൽവോയറിലെ ആർമി ജിയോസ്പേഷ്യൽ സെൻ്റർ സന്ദർശിക്കുകയും ഫോർട്ട് മക്നെയറിലെ നാഷണൽ ഡിഫൻസ് യൂണിവേഴ്സിറ്റി വൈസ് പ്രസിഡൻ്റുമായി ആശയവിനിമയം നടത്തുകയും ചെയ്തു.
കൂടാതെ നാഷണൽ ഗാർഡ് ബ്യൂറോ മേധാവി ജനറൽ ഡാനിയൽ ഹോക്കൻസണുമായും വാഷിംഗ്ടൺ ഡിസിയിലെ ഭാരത എംബസി സന്ദർശിക്കുകയും ചാർജ് ഡി അഫയേഴ്സ് ശ്രീപ്രിയ രംഗനാഥനുമായും കൂടിക്കാഴ്ച നടത്തി. വർഷങ്ങൾക്ക് ശേഷം അമേരിക്ക സന്ദർശിക്കുന്ന ഭാരതത്തിന്റെ കരസേനാ മേധാവിയാണ് മനോജ് പാണ്ഡേ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: