ചെന്നൈ: പ്രൈം വോളിബോള്‍ സീസണ് മൂന്നിലെ ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ അഹമ്മദാബാദ് ഡിഫന്‍ഡേഴ്സിന് വിജയത്തുടക്കം. ആദ്യ മത്സരത്തില്‍ ചെന്നൈ ബ്ലിറ്റ്സിനെ തോല്‍പ്പിച്ചു. കളിയുടെ തുടക്കം മുതല്‍ ഉജ്ജ്വല ഫോമിലായിരുന്ന ഡിഫന്‍ഡേഴ്സിനെതിരെ കാര്യമായ വെല്ലുവിളി ഉയര്‍ത്താന്‍ ചെന്നൈ ബ്ലിറ്റ്സിനായില്ല. സ്കോര്‍ 15-10, 15-11, 15-12.
ആദ്യ സെറ്റിന്റെ തുടക്കത്തില്‍ അല്‍പ്പം പതറിയെങ്കിലും ക്യാപ്റ്റന്‍ മുത്തുസാമിയുടെ തകര്‍പ്പന്‍ പ്രകടനത്തിലൂടെ അഹമ്മദാബാദ് കളംപിടിക്കുകയായിരുന്നു. ആര്. അംഗമുത്തു, എസ്. നന്ദഗോപാല്‍, മാക്സ് സെനിക എന്നിവരും അഹമ്മാബാദിനായി കളംനിറഞ്ഞു കളിച്ചു. അഹമ്മദാബാദിന്റെ എ. മുത്തുസാമിയാണ് കളിയിലെ താരം. ഇന്ന് രാത്രി 8.30ന് നടക്കുന്ന ആവേശകരമായ പോരാട്ടത്തില്‍ കാലിക്കറ്റ് ഹീറോസും കൊച്ചി ബ്ലൂ സ്പൈക്കേഴ്സും ഏറ്റുമുട്ടും. വൈകിട്ട് 6.30ന് നടക്കുന്ന ആദ്യ കളിയില്‍ മുംബൈ മെറ്റിയോഴ്സ് ദല്‍ഹി തൂഫാന്‍സിനെ നേരിടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: