Categories: India

കാര്‍ഗില്‍ വീര ബലിദാനി പരമവീര ചക്ര ക്യാപ്റ്റന്‍ വിക്രം ബാത്രയുടെ അമ്മ അന്തരിച്ചു

Published by

കാന്‍ഗ്ര (ഹിമാചല്‍പ്രദേശ്): കാര്‍ഗില്‍ വീര ബലിദാനി പരമവീര ചക്ര ക്യാപ്റ്റന്‍ വിക്രം ബത്രയുടെ അമ്മ കമല്‍ കാന്ത് ബത്ര ഹിമാചലിലെ പാലംപൂരില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. 77 വയസായിരുന്നു. മുന്‍ നോര്‍ത്തേണ്‍ ആര്‍മി കമാന്‍ഡറായ വൈ.കെ. ജോഷിയാണ് വിവരം എക്സില്‍ പോസ്റ്റ് ചെയ്തത്. വീരമാതാവ് വിടവാങ്ങി എന്നാണ് അദ്ദേഹം കുറിച്ചത്.

സര്‍ക്കാര്‍ സ്‌കൂളില്‍ അധ്യാപികയായിരുന്ന കമല്‍ കാന്ത് വിരമിച്ചതിന് ശേഷം 2014ല്‍ ആംആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്ന് ലോക്‌സഭയിലേക്ക് മത്സരിച്ചെങ്കിലും പിന്നീട് രാജിവച്ചു. ജി.എല്‍. ബത്രയാണ് ഭര്‍ത്താവ്. വിക്രത്തിന്റെ ഇരട്ട സഹോദരന്‍ വിശാല്‍ ബത്ര, സഹോദരി സീമാ ബത്ര എന്നിവരാണ് മക്കള്‍. സംസ്‌കാരം പാലംപൂരില്‍.

കമല്‍കാന്ത് ബത്രയുടെ നിര്യാണത്തില്‍ ഹിമാചല്‍ മുഖ്യമന്ത്രി സുഖ്‌വിന്ദര്‍ സിങ് സുഖു അനുശോചനം രേഖപ്പെടുത്തി.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by