തൃശൂര്‍: ചരിത്ര ഗവേഷകനായ വേലായുധന് പണിക്കശ്ശേരിയുടെ നവതി ആഘോഷങ്ങള്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഉദ്ഘാടനം ചെയ്തു. അറിവ് സ്വന്തമാക്കുക മാത്രമല്ല മറ്റുള്ളവരിലേക്ക് പകര്‍ന്ന് മാതൃകയാകാനും വേലായുധന് പണിക്കശ്ശേരിക്ക് സാധിച്ചതായി ഗവര്‍ണര്‍ പറഞ്ഞു. കോളേജ് വിദ്യാഭ്യാസം ലഭിക്കാതിരുന്ന പണിക്കശ്ശേരി തന്റെ ഗ്രന്ഥങ്ങളെ സര്‍വകലാശാലകളില്‍ എത്തിച്ചാണ് മധുര പ്രതികാരം ചെയ്തത.്
ഗോപിനാഥ് വന്നേരി അധ്യക്ഷനായി. കാലടി സംസ്കൃത സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. കെ.എസ്. രാധാകൃഷ്ണന്, ആര്‍എസ്എസ് കാര്യവാഹ് പി.എന്‍. ഈശ്വരന്, ദീനദയാല്‍ ട്രസ്റ്റ് സെക്രട്ടറി ഐ.എ. മോഹനന് എന്നിവര്‍ സംസാരിച്ചു.
വേലായുധന് പണിക്കശ്ശേരിയുടെ അറുപത്തിയഞ്ചാമത് ചരിത്ര ഗ്രന്ഥമായ സിന്ധു നദീതട സംസ്കാരവും പ്രാചീന ഭാരതത്തിലെ സര്‍വകലാശാലകളും എന്ന പുസ്തകത്തിന്റെ പ്രകാശനവും ഗവര്‍ണര്‍ നിര്‍വഹിച്ചു.
വേലായുധന് പണിക്കശ്ശേരി എഴുതിയ പുസ്തകങ്ങളുടെയും അവാര്‍ഡുകളുടെയും പ്രദര്‍ശനമായ ചരിത്ര സരണി ഗവര്‍ണര്‍ സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: