കൊച്ചി: മരട് കൊട്ടാരം ക്ഷേത്രത്തില്‍ വെടിക്കെട്ടിന് അനുമതി നിഷേധിച്ചു. പൊലീസ്, റവന്യു, അഗ്നിശ്മന സേന വിഭാഗങ്ങളുടെ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ജില്ലാ കളക്ടറാണ് അനുമതി നിഷേധിച്ചത്.
ഈ മാസം 21, 22 തീയതികളിലാണ് മരട് ക്ഷേത്രത്തിലെ ഉത്സവം. രണ്ട് വിഭാഗങ്ങളാണ് വെടിക്കെട്ട് നടത്തുന്നത്. തൃപ്പൂണിത്തുറ വെടിക്കെട്ട് അപകടത്തിന്റെ പശ്ചാത്തലത്തിലാണ് അപേക്ഷ തള്ളിയത്.
വെടിക്കെട്ടിനുവേണ്ടി മരട് കൊട്ടാരം ഭഗവതി ദേവസ്വവും മരട് തെക്കേ ചേരുവാരവും മരട് വടക്കേ ചേരുവാരവും മരട് എന്‍എസ്എസ് കരയോഗവും സംയുക്തമായി അപേക്ഷ നല്‍കിയിരുന്നു. നാട്ടുകാര്‍ ഒപ്പിട്ട നിവേദനവും നവകേരള സദസില്‍ സമര്‍പ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: