ന്യൂദല്‍ഹി: വന്ദേഭാരതില്‍ കേരള വിഭവങ്ങള്‍ നല്‍കണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ച് കേരളം. കേരള വിഭവങ്ങള്‍ വിദേശ വിനോദസഞ്ചാരികളെ പോലും ആകര്‍ഷിക്കുന്നതായി കത്തില്‍ ചൂണ്ടി കാണിക്കുന്നു.
കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെവി തോമസാണ് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന് കത്തയച്ചത്.നിലവില്‍ വന്ദേഭാരത് ട്രെയിനുകളില്‍ ഉത്തരേന്ത്യന്‍ ഭക്ഷണങ്ങളാണെന്നും മലയാളികളായ യാത്രക്കാര്‍ക്ക് സ്വന്തം ഭക്ഷണം കഴിക്കാന്‍ കഴിയാത്ത സാഹചര്യമാണുളളതെന്നും കത്തില്‍ പറയുന്നു.
വന്ദേഭാരത് ട്രെയിനുകള്‍ പല സ്‌റ്റേഷനുകളിലും കുറഞ്ഞ സമയം മാത്രമാണ് നിര്‍ത്തിയിടുന്നത്. യാത്രക്കാര്‍ക്ക് കയറാനും ഇറങ്ങാനും ഒരേ വാതില്‍ ഉപയോഗിക്കുന്നതിനാല്‍ ഇത് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. ഇത് പരിഹരിക്കാന്‍ പ്രത്യേക സംവിധാനം വേണമെന്നും കത്തില്‍ ആവശ്യമുണ്ട്.
















