കൊച്ചി: ഗവര്‍ണ്ണര്‍ നാമ നിര്‍ദേശം ചെയ്ത കേരള സര്‍വകലാശാല സെനറ്റ് അംഗങ്ങള്‍ക്ക് പഴുതടച്ച സുരക്ഷ നല്‍കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. സെനറ്റ് അംഗങ്ങള്‍ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് നല്കിയ ഹര്‍ജിയില്‍ സര്‍ക്കാര്‍ നിലപാട് കോടതി തേയിയിരുന്നു. അതിനുള്ള മറുപടിയായിട്ടാണ് പൊലീസ് സംരക്ഷണം ഉറപ്പാക്കുമെന്ന് കോടതിയെ അറിയിച്ചത്.
സെനറ്റ് യോഗത്തില്‍ പങ്കെടുക്കുന്നതില്‍ എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ, സി.പി.ഐ.എം സംഘടനകളില്‍ നിന്ന് ഭീഷണി നേരിടുന്നു. സെനറ്റ് യോഗത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കില്ലെന്ന് ഇടതു സംഘടനകള്‍ ഭീഷണി മുഴക്കിയിട്ടുണ്ട്. സംരക്ഷണം ആവശ്യപ്പെട്ട് പോലീസിനെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല എന്നൊക്കെയാണ് ഹര്‍ജിയിലെ ആരോപണങ്ങള്‍.
കാലിക്കറ്റ് സര്‍വകലാശാല സെനറ്റ് യോഗത്തിനെത്തിയ അംഗങ്ങളെ തടഞ്ഞ സംഭവം വീണ്ടും ആവര്‍ത്തിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും ഹര്‍ജിക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: