മാനന്തവാടി: പടമലയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട അജീഷിന്റെ ഭവനം സന്ദര്‍ശിച്ച ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ് മാനന്തവാടി രൂപതാ മെത്രാന് ബിഷപ് ജോസ് പൊരുന്നേടവുമായി കൂടിക്കാഴ്ച നടത്തി. കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധ പതിയേണ്ട വിഷയങ്ങള്‍ ബിഷപ് അവതരിപ്പിച്ചു.
വന്യ ജീവികളുടെ ആക്രമണം മൂലം പൊറുതിമുട്ടുന്ന മലയോര നിവാസികളായ കര്‍ഷക ജനതയുടെ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി വനനിയമത്തില്‍ അടിയന്തര ഭേദഗതിക്കായി കേന്ദ്രസര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്ന് ബിഷപ് ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട പതിനൊന്നോളം നിര്‍ദ്ദേശങ്ങള്‍ അടങ്ങുന്ന നിവേദനം പി.കെ. കൃഷ്ണദാസിന് കൈമാറി.
വയനാടിന്റെ അടിസ്ഥാന സൗകര്യവികസനത്തിന്റെ ഭാഗമായി ബദല്‍ റോഡുകളുടെ സാധ്യതകള്‍ പരിശോധിക്കുമ്പോള്‍ തടസ്സമാകുന്ന വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ നയങ്ങളില്‍ മാറ്റം വരുത്തണം. വയനാട്ടുകാരുടെ ദീര്‍ഘകാലാഭിലാഷമായ സ്വപ്നം സാക്ഷാത്കരിക്കാനുമുള്ള നടപടികള്‍ക്ക് മുന്‍കൈയെടുക്കണമെന്ന് ബിഷപ് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: