ന്യൂദല്‍ഹി: കര്‍ഷകര്‍ക്ക് വേണ്ടിയല്ല രാഷ്ട്രീയക്കാര്‍ക്ക് വേണ്ടിയാണ് ദല്‍ഹി ചലോ മാര്‍ച്ചെന്ന് ഭാരതീയ കിസാന്‍ സംഘ്. അവര്‍ക്ക് അജണ്ടകളുണ്ട്. പലതും അവ്യക്തവും ദുരൂഹമാണ്. എന്തായാലും ഇത് കര്‍ഷകര്‍ക്ക് വേണ്ടിയല്ലെന്നത് ഉറപ്പാണെന്ന് കിസാന്‍സംഘ് ജനറല്‍ സെക്രട്ടറി മോഹിനി മോഹന്‍ മിശ്ര പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
കര്‍ഷകര്‍ക്ക് അവരുടെ ഉത്പന്നങ്ങള്‍ക്ക് ലാഭകരമായ വില ലഭിക്കണം, എന്നാല്‍ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കര്‍ഷകരുടെ പേരില്‍ നടത്തുന്ന രാഷ്ട്രീയ നീക്കങ്ങള്‍ അംഗീകരിക്കാനാകില്ല, അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് അടുക്കുമ്പോഴുള്ള ഇത്തരം സമരാഭാസങ്ങള്‍ തടയേണ്ടതാണ്. അക്രമങ്ങളും പൊതുസ്വത്ത് നശിപ്പിക്കലുമടക്കം കര്‍ഷകരുടെ പേരുപയോഗിച്ച് നടത്തുന്നത് അവസാനിപ്പിക്കണം. കര്‍ഷകസമൂഹം ഇത്തരക്കാരുടെ താല്പര്യം മനസിലാക്കണം. കര്‍ഷകസമൂഹത്തെ കുറിച്ച് മോശമായ ധാരണ പൊതുസമൂഹത്തില്‍ സൃഷ്ടിക്കാനാണ് ഇവര്‍ ശ്രമിക്കുന്നത്. ഒരുതരത്തിലുള്ള അക്രമങ്ങളെയും കിസാന്‍സംഘ് പിന്തുണയ്ക്കില്ല. രാഷ്ട്രീയതാല്പര്യങ്ങള് നേടാന്‍ ആഗ്രഹിക്കുന്നവര്‍ അതിന് കര്‍ഷകരുടെ പേര് ചീത്തയാക്കുന്നതിനോടാണ് കിസാന്സംഘിന് എതിര്‍പ്പെന്ന് മോഹിനി മോഹന്‍ മിശ്ര പറഞ്ഞു.
കര്‍ഷകരുടെ ക്ഷേമത്തിനും അവരുടെ ഉത്പന്നങ്ങള്‍ മതിയായ വില നേടിയെടുക്കുന്നതിനുമാണ് കിസാന്‍ സംഘ് മുന്‍ഗണന നല്‍കുന്നത്. ഞങ്ങള്‍ കര്‍ഷകര്‍ക്ക് ലാഭകരമായ വില ആവശ്യപ്പെടുന്നു, അത് കര്‍ഷകന്റെ അവകാശമാണ്, കാര്‍ഷിക ഉത്പന്നങ്ങളുടെ ജിഎസ്ടി നിര്‍ത്തലാക്കണം. കിസാന്‍ സമ്മാന്‍ നിധി വര്‍ധിപ്പിക്കണം, ജിഎം-വിത്ത് അനുവദിക്കരുത്. രാഷ്ട്രീയ സമരങ്ങള്‍ കര്‍ഷകരെ ദ്രോഹിക്കാനാണ്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കര്‍ഷകര്‍ക്ക് അവരുടെ ഉത്പന്നങ്ങള്‍ക്ക് ലാഭകരമായ വില ലഭിക്കണം, എന്നാല്‍ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കര്‍ഷകരുടെ പേരില്‍ നടത്തുന്ന രാഷ്ട്രീയ നീക്കങ്ങള്‍ അംഗീകരിക്കാനാകില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: