തിരുവനന്തപുരം: ജനവാസ മേഖലകളിലിറങ്ങുന്ന വന്യജീവികളെ നശിപ്പിക്കുന്നതിനും നിയന്ത്രിക്കുന്നതിനും കേന്ദ്രവന്യജീവി സംരക്ഷണ നിയമത്തില്‍ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ട് നിയമസഭ പ്രമേയം പാസാക്കി.
വനംമന്ത്രി എ.കെ.ശശീന്ദ്രനാണ് പ്രമേയം അവതരിപ്പിച്ചത്. കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിലെ 11(1)(എ) വകുപ്പു പ്രകാരം ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് നല്‍കിയിട്ടുള്ള എല്ലാ അധികാരങ്ങളും അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ സാധ്യമാക്കും വിധം ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍മാര്‍ക്കും നല്‍കണം. ഇതിനായി വകുപ്പ് 5 (2) ഉള്‍പ്പെടെ ഭേദഗതി ചെയ്യണമെന്നതാണ് പ്രധാന ആവശ്യം.
ചട്ടങ്ങളും നടപടി ക്രമങ്ങളും മാനദണ്ഡങ്ങളും ലഘൂകരിക്കാനുള്ള പ്രായോഗിക വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി കേന്ദ്രനിയമം ഭേദഗതി ചെയ്യണം. കാട്ടുപന്നിയെ കേന്ദ്ര വന്യജീവി സംരക്ഷണ നിയമം 62പ്രകാരം ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്നും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: