ന്യൂഡൽഹി: ഡൽഹിയിലെ രാം മനോഹർ ലോഹ്യ ഹോസ്പിറ്റലിൽ ഡോക്ടറായി ആൾമാറാട്ടം നടത്തിയ 24-കാരൻ അറസ്റ്റിൽ. ബുരാരി നിവാസിയായ അശുതോഷ് ത്രിപാഠിയെയാണ് അറസ്റ്റ് ചെയ്തത്. അത്യാഹിത വിഭാഗത്തിൽ നിന്നുമാണ് ഇയാളെ പിടികൂടിയത്. ഈ സമയം ഇയാളുടെ പക്കൽ നിന്നും സ്റ്റെതസ്കോപ്പും ഡോക്ടറുടെ കോട്ടും കണ്ടെടുത്തതായി പോലീസ് അറിയിച്ചു.
ശസ്ത്രക്രിയ വിഭാഗം ഡോക്ടർ രാഹുൽ ധമിജ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.ഇന്ത്യൻ ശിക്ഷ നിയമത്തിലെ സെക്ഷൻ 170 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ആശുപത്രി അധികൃതരുടെ ചോദ്യം ചെയ്യലിന്റെ ആദ്യ ഘട്ടത്തിൽ ഇയാൾ ഡോക്ടറാണെന്നും തുടർന്ന് മെഡിക്കൽ വിദ്യാർത്ഥിനിയാണെന്നും വെളിപ്പെടുത്തിയതായി അന്വേഷണ സംഘം അറിയിച്ചു.
പിന്നാലെ പോലീസ് എത്തി നടത്തി ചോദ്യം ചെയ്യലിൽ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റിന് തയാറെടുക്കുകയാണെന്നും കഴിഞ്ഞ വർഷം പരീക്ഷ എഴുതിയിരുന്നെങ്കിലും വിജയിച്ചില്ലെന്നും ഇയാൾ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: