ന്യൂദല്‍ഹി: കോണ്‍ഗ്രസ് പാര്‍ട്ടിക്കെതിരെ കടുത്ത വിമര്‍ശനവുമായി മുന്‍ പ്രധാനമന്ത്രി ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ ചെറുമകന് വിഭാകര്‍ ശാസ്ത്രി. പാര്‍ട്ടിയുടെ ആശയ അടിത്തറ നശിച്ചെന്നും. കോണ്‍ഗ്രസിന്റെ ശരിക്കുള്ള പ്രത്യയശാസ്ത്രം മറന്നുള്ള പ്രവര്‍ത്തനമാണ് നേതാക്കള്‍ നടത്തുന്നതെന്നും അദേഹം വിമര്‍ശിച്ചു.
ഇന്‍ഡി സംഖ്യത്തിന് പ്രത്യയശാസ്ത്രമില്ല, ആകെയുള്ളത് നരേന്ദ്രമോദിയെ അധികാരത്തില്‍ നിന്നു ഇറക്കണമെന്ന ആഗ്രഹം മാത്രം. കോണ്‍ഗ്രസ്സിന്റെ ആശയം പോലും എന്താണെന്ന് രാഹുല്‍ ഗാന്ധി പറയണമെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയില്‍ അംഗത്ത്വം എടുത്തതിനു പിന്നാലെ സംസാരിക്കുകയായിരുന്നു അദേഹം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴില്‍ തന്റെ മുത്തച്ഛനും മുന്‍ പ്രധാനമന്ത്രിയുമായ ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ സ്വപ്നമായ ജയ് ജവാന്, ജയ് കിസാന്‍ നടപ്പിലാക്കുന്നത് കണ്ടുകൊണ്ട് എങ്ങനെയാണ് തനിക്ക് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുകയെന്നും അദേഹം ചോദിച്ചു.
आज @BJP4India के कार्यकर्ता के रुप में दामन थामा। देश के यशस्वी प्रधानमंत्री आदरणीय श्री @narendramodi जी के नेतृत्व में भारत माता के सेवा के लिए सदैव तत्पर रहेंगे। @BJP4India के राष्ट्रीय उपाध्यक्ष व यूपी के प्रभारी आदरणीय श्री @PandaJay जी, @BJP4UP के अध्यक्ष श्री… pic.twitter.com/IOhodqL0fL
— Vibhakar Shastri (@VShastri_) February 14, 2024
എനിക്കായി ബിജെപിയുടെ വാതിലുകള്‍ തുറന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി, ജെപി നദ്ദ, അമിത് ഷാ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ബ്രജേഷ് പഥക് എന്നിവരോട് നന്ദി അറിയിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എന്റെ മുത്തച്ഛന് ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ കാഴ്ചപ്പാട് മുന്നോട്ട് കൊണ്ടുപോകാന്‍ എനിക്ക് അവസരം ലഭിക്കുമെന്ന് ഞാന്‍ കരുതുന്നു. പാര്‍ട്ടി നേതൃത്വത്തിന്റെ നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി ഞാന്‍ പ്രവര്‍ത്തിക്കുംമെന്നും അദേഹം പറഞ്ഞു.
ഇന്നു രാവിലെയാണ് അദേഹം കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നത്. കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് മണിക്കൂറുകള്‍ക്കുള്ളിലാണ് അദേഹം ബിജെപി അംഗത്ത്വം സ്വീകരിച്ചത്. ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി ബ്രജേഷ് പതക്കിന്റെ സാന്നിധ്യത്തിലാണ് അദ്ദേഹം ഭാരതീയ ജനതാ പാര്‍ട്ടിയില്‍ അംഗത്ത്വം സ്വീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: