ഹല്‍ദ്വാനി: സര്‍ക്കാര്‍ സ്വത്തുക്കള്‍ക്ക് നാശനഷ്ടം വരുത്തിയതിന് ബന്‍ഭൂല്‍പുര അക്രമത്തിലെ മുഖ്യപ്രതി അബ്ദുള്‍ മാലിക്കിനെതിരെ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ 2.44 കോടി രൂപ റിക്കവറി നോട്ടീസ് നല്‍കി. ‘മാലിക് കാ ബാഗിച്ച’യില്‍ പൊളിക്കാന്‍ പോയ സംഘത്തെ മാലിക്കിന്റെ അനുയായികള്‍ ആക്രമിക്കുകയും മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ സ്വത്തുക്കള്‍ നശിപ്പിക്കുകയും ചെയ്തുവെന്നും നോട്ടീസ് വ്യക്തമാക്കുന്നു.
ഫെബ്രുവരി എട്ടിന് സംഭവം നടന്ന ദിവസം മാലിക്കിന്റെ പേരിലുള്ള എഫ്‌ഐആറും നോട്ടീസില്‍ പരാമര്‍ശിക്കുന്നുണ്ട്. മാലിക് മൂലമുണ്ടായ നഷ്ടത്തിന്റെ പ്രാഥമിക വിലയിരുത്തല്‍ 2.44 കോടി രൂപയാണ്, ഈ തുക ഫെബ്രുവരി 15നകം ഹല്‍ദ്‌വാനി മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ കെട്ടിവയ്‌ക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.
ഇത് ചെയ്തില്ലെങ്കില്‍ നിയമപരമായ മാര്‍ഗങ്ങളിലൂടെ അദ്ദേഹത്തില്‍ നിന്ന് വീണ്ടെടുക്കല്‍ നടത്തുമെന്നും നോട്ടീസില്‍ പറയുന്നു. മാലിക് നിയമവിരുദ്ധമായ കെട്ടിടം നിര്‍മ്മിച്ചതായി ആരോപിക്കപ്പെടുന്നു, അതിന്റെ പൊളിക്കല്‍ നഗരത്തില്‍ അക്രമത്തിന് കാരണമായി, ആറ് പേര്‍ കൊല്ലപ്പെടുകയും പോലീസും മാധ്യമപ്രവര്‍ത്തകരും ഉള്‍പ്പെടെ 100ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ഫെബ്രുവരി എട്ടിന് നടന്ന കലാപത്തില്‍ പോലീസ് ഉദ്യോഗസ്ഥരെയും മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പ്രവര്‍ത്തകരെയും ആക്രമിക്കുകയും പോലീസ് സ്‌റ്റേഷന് തീയിടുകയും ചെയ്തു. കലാപകാരികളെന്ന് ആരോപിക്കപ്പെടുന്ന അഞ്ച് പേര്‍ ഉള്‍പ്പെടെ ആറ് പേര്‍ കൊല്ലപ്പെടുകയും മദ്രസയും അതിനോട് ചേര്‍ന്നുള്ള കെട്ടിടവും പൊളിക്കുന്നതിനിടെയുണ്ടായ അക്രമത്തില്‍ 60 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: