Thursday, June 26, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പ്രണയിക്കുന്നവരെ ഓടിക്കാന്‍ ബിജെപി മഹിളാ സ്ത്രീകള്‍ ചൂലെടുത്തു എന്ന് വ്യാജ വാര്‍ത്ത; ചൂലെടുത്തത് പ്രേമിക്കുന്നവര്‍ വൃത്തികേട് കാണിക്കുമ്പോള്‍

ബിജെപിയുടെ മഹിളാ പ്രവര്‍ത്തകര്‍ പ്രേമിക്കുന്നവരെ ഓടിക്കാന്‍ ചൂലെടുത്തു, സദാചാരപ്പൊലീസ് ചമഞ്ഞു എന്ന രീതിയില്‍ വാര്‍ത്ത പ്രചരിപ്പിച്ചത് മാധ്യമവും മീഡിയവണ്ണും റിപ്പോര്‍ട്ടര്‍ ടിവിയും ഉള്‍പ്പെടെ നിരവധി മാധ്യമങ്ങള്‍. മഹിളാപ്രവര്‍ത്തകര്‍ മാധ്യമക്കാരെ വിളിച്ച് സത്യം പുറത്തുപറഞ്ഞതോടെ എസ്കേപ്പായി ബിജെപി വിരുദ്ധ മാധ്യമക്കാര്‍.

Janmabhumi Online by Janmabhumi Online
Feb 13, 2024, 04:59 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

കോഴിക്കോട്: ബിജെപിയുടെ മഹിളാ പ്രവര്‍ത്തകര്‍ പ്രേമിക്കുന്നവരെ ഓടിക്കാന്‍ ചൂലെടുത്തു എന്ന രീതിയില്‍ വാര്‍ത്ത പ്രചരിപ്പിച്ചത് മനോരമയും  മാധ്യമവും മീഡിയവണ്ണും റിപ്പോര്‍ട്ടര്‍ ടിവിയും ഉള്‍പ്പെടെ നിരവധി മാധ്യമങ്ങള്‍. കോഴിക്കോട് ജില്ലയിലെ കോന്നാട് ബീച്ചില്‍ ബിജെപി വനിതാ പ്രവര്‍ത്തകര്‍ സദാചാരപ്പൊലീസ് ചമയുന്നു എന്നും ഈ പുരോഗമന, ഇടത് മാധ്യമങ്ങള്‍ കുറ്റപ്പെടുത്തിയിരുന്നു.

മലയാള മനോരമ ഓണ്‍ലൈന്‍ പത്രത്തിലെ തലക്കെട്ട്: 

ഇതോടെയാണ് കോന്നാട് ബീച്ചിലെ സാധാരണക്കാരായ വീട്ടമ്മമാരുടെ സംഘം മാധ്യമങ്ങളെ കാണാന്‍ തീരുമാനിച്ചത്. ഒടുവില്‍ അവര്‍ സത്യാവസ്ഥ മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ അവതരിപ്പിച്ചതോടെയാണ് സത്യം പുറത്തുവന്നത്. ഇതോടെ മാധ്യമമെല്ലാം നേരത്തെ കൊടുത്ത വാര്‍ത്ത പിന്‍വലിച്ച് പുതിയ വാര്‍ത്ത നല്‍കി.

കോന്നാട് ബീച്ചിലെത്തുന്ന ആൺപിള്ളേരുടെയും പെൺപിള്ളേരുടെയും പരസ്യമായുള്ള ലൈംഗികത ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ ഉണ്ടായപ്പോഴാണ് ഇടപെടേണ്ടി വന്നത് എന്ന് ഈ പ്രദേശവാസികളായ വനിതകള്‍ പറയുന്നു. ഇതേക്കുറിച്ച് പരാതിപ്പെട്ട ഒരു സ്ത്രീയുടെ ഭര്‍ത്താവിനെതിരെ ബീച്ചില്‍ വരുന്ന വിദ്യാര്‍ത്ഥികള്‍ പൊലീസില്‍ പരാതിയും നല്‍കി. ഇതോടെയാണ് ഇത് വിട്ടുകൊടുത്താല്‍ അപകടമാണെന്ന നിലപാടിലേക്ക് സ്ത്രീകള്‍ എത്തിയത്.

പുരുഷന്മാർ ഈ കുട്ടികളെ ചോദ്യം ചെയ്താൽ അവർക്കെതിരെ പൊലീസ് കേസുകൊടുക്കുന്ന സ്ഥിതിവിശേഷം ഉണ്ടായതോടെയാണ് തങ്ങള്‍ തന്നെ ചൂലെടുത്ത് ഈ അഴിഞ്ഞാട്ടത്തിനെതിരെ പ്രതികരിക്കാന്‍ തീരുമാനിച്ചതെന്നും സ്ത്രീകള്‍ പറഞ്ഞു. ഇവരെല്ലാം ബിജെപിയുടെ മഹിളാ പ്രവര്‍ത്തകരായി എന്നത് യാദൃച്ഛികതയാണ്. ഇതില്‍ പിടിച്ചാണ് മാധ്യമവും മറ്റും വാര്‍ത്ത ചമച്ചത്. പ്രണയത്തിനെതിരെ ചൂലെടുക്കുന്ന ബിജെപി വനിതാപ്രവര്‍ത്തകര്‍ എന്ന പുരോഗമനത്തിനെതിരെ നില്‍ക്കുന്നവര്‍ എന്ന പട്ടം ചാര്‍ത്തിക്കൊടുത്തത്.

കോന്നാട് ബീച്ചില്‍ കഞ്ചാവും മറ്റ് ലഹരിമരുന്നുകളും ഉപയോഗിച്ചാണ് ആണ്‍കുട്ടികളും പെണ്‍കുട്ടികളും മോശമായ കാര്യങ്ങളില്‍ ഏര്‍പ്പെടുന്നത്.

“കുട്ടികൾ വന്നോട്ടെ, പ്രണയത്തിനുപോലും തങ്ങള്‍ എതിരല്ല. പക്ഷെ അതിന്റെ പേരില്‍ വൃത്തികേട് എന്തിനാണ് കാണിക്കുന്നത്. ഞങ്ങളുടെ മക്കൾ ഇതൊക്കെ കണ്ടാണ് വളരുന്നത്. പൊള്ളുന്ന വെയില്‍ നോക്കാതെയാണ് ഞങ്ങൾ ഇറങ്ങി പ്രതിഷേധിച്ചത്. ഇവിടെയുള്ള കുറ്റിക്കാടെല്ലാം വൃത്തികേടുകള്‍ക്കായി കുട്ടികള്‍ ഉപയോഗിച്ചിരുന്നു. കഞ്ചാവും മറ്റ് ലഹരി വസ്തുക്കളും ഉപയോഗിച്ച ശേഷമാണ് അഴിഞ്ഞാട്ടം. ആ കുറ്റിക്കാട് ഞങ്ങൾ വെട്ടി നിരപ്പാക്കി ഇതൊക്കെ കണ്ടാൽ നമുക്ക് തന്നെ സങ്കടം വരും, ഈ തീരദേശത്തുള്ളവർ ഒന്ന് രണ്ട് സെന്‍റില്‍ താമസിക്കുന്നവരാണ് ഞങ്ങള്‍. ഞങ്ങളുടെ കുട്ടികളൊക്കെ അവിടെ പോയാണ് കളിക്കുന്നത്. കുടുംബവുമായി അവിടെ പോയാണ് കുറച്ച് കാറ്റൊക്കെ കൊള്ളുന്നത്. ആ സ്ഥലത്ത് വച്ചാണ് ഈ കുട്ടികൾ വൃത്തികേടുകള്‍ കാണിക്കുന്നത്. അതുകൊണ്ടാണ് ഞങ്ങൾ പ്രതികരിച്ചത്. “- മഹിള മോർച്ച പ്രവർത്തകർ പറയുന്നു.

വ്യാഴാഴ്ച വൈകീട്ടോടെയാണ് 50-ഓളം വരുന്ന പരിസരവാസികളും മഹിളാപ്രവര്‍ത്തകരും ചൂലുമായി കോന്നാട് ബീച്ചിലെത്തി പ്രതിഷേധിച്ചത്.

ബിജെപി മഹിളാ മോര്‍ച്ചാ പ്രവര്‍ത്തകരുടെ നടപടി സദാചാരഗുണ്ടായിസമാണെന്ന് ഡിവൈഎഫ് ഐ

ബിജെപി മഹിളാ മോര്‍ച്ചാ പ്രവര്‍ത്തകരുടെ നടപടി സദാചാരഗുണ്ടായിസമാണെന്ന് ആരോപിച്ച് ഡിവൈഎഫ് ഐ പ്രവര്‍ത്തകര്‍ കോന്നാട് ബീച്ചില്‍ പ്രതിഷേധപ്രകടനം നടത്തി. അതേ സമയം സ്ത്രീകള്‍ക്കെതിരെ ആര്‍ക്കും പരാതിയില്ലാത്തതിനാല്‍ കേസെടുത്തിട്ടില്ലെന്ന് വെള്ളയില്‍ പൊലീസ് അറിയിച്ചു.

മക്കളുള്ള അമ്മമാര്‍ക്ക് ഇത് നല്ല സഹായം തന്നെയാണ്. അമ്മമാര്‍ക്ക് നന്ദി തുടങ്ങി ഒട്ടേറെ അഭിനന്ദനങ്ങളാണ് ബിജെപി മഹിളാമോര്‍ച്ചാ പ്രവര്‍ത്തകര്‍ക്ക് അനുകൂലമായി സമൂഹമാധ്യമങ്ങളില്‍ എത്തുന്നത്. കമിതാക്കളുടെ സംഘടനയുണ്ടാക്കി പ്രതികരിക്കും എന്ന പരിഹാസവും ഡിവൈഎഫ് ഐയ്‌ക്കും സിപിഎമ്മിനും എതിരെ ഉയരുന്നുമുണ്ട്.

Tags: KozhikkodeBJP Mahila workersanti-social activitiesmoral policingBJP Mahila Morcha workersKonnadu beachwomendrugsSEX
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

വനത്തില്‍ ഒളിവിലായിരുന്ന പോക്‌സോ കേസ് പ്രതിയായ ആദിവാസി യുവാവ് അറസ്റ്റില്‍

Entertainment

മയക്കുമരുന്ന് കേസിൽ തമിഴ് നടൻ ശ്രീകാന്ത് പിടിയിൽ

Kerala

തെളിവില്ല ,നടന്‍ ബാലചന്ദ്രമേനോനെതിരായ ലൈംഗിക അതിക്രമക്കേസ് അവസാനിപ്പിക്കുന്നു

Kerala

സിനിമാപ്രവര്‍ത്തകരില്‍നിന്ന് ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം വാങ്ങാന്‍ നിര്‍മാതാക്കളുടെ സംഘടന

Kerala

കെഎസ്ആര്‍ടി സി ബസില്‍ യുവതിക്ക് നേരെ ലൈംഗിക അതിക്രമം: വടകര സ്വദേശി സവാദ് അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

വി.എസ് അച്യുതാനന്ദന്റെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു; ജീവൻ നിലനിർത്തുന്നത് വിവിധ യന്ത്രങ്ങളുടെ സഹായത്തോടെ

കോഴിക്കോട് സാമൂതിരി കെ.സി.രാമചന്ദ്രൻ രാജ അന്തരിച്ചു

രുദ്രപ്രയാഗിൽ ബസ് അളകനന്ദ നദിയിലേക്ക് മറിഞ്ഞ് മൂന്ന് പേർ മരിച്ചു ; 12 പേരെ കാണാതായി , മരണസംഖ്യ കൂടിയേക്കുമെന്ന് അധികൃതർ

“യുഎസ് സൈന്യത്തിന്റെ ആക്രമണത്തിൽ ആണവ കേന്ദ്രങ്ങൾക്ക് കനത്ത നാശനഷ്ടമുണ്ടായി” ; ഒടുവിൽ തുറന്ന് സമ്മതിച്ച് ഇറാൻ

സ്വകാര്യ സന്ദർശനത്തിനായി ശശി തരൂർ മോസ്കോയിലെത്തി ; റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവുമായി  കൂടിക്കാഴ്ച നടത്തി

സാമ്പത്തിക ബാദ്ധ്യതകൾ വീട്ടാൻ രഹസ്യവിവരങ്ങൾ പാക്കിസ്ഥാന് ചോർത്തി; ദൽഹിയിൽ നാവികസേനാ ജീവനക്കാരൻ അറസ്റ്റിൽ

ജീവനെടുത്ത് റോഡിലെ കുഴി; കുഴിയിൽ വീഴാതിരിക്കാൻ സ്കൂട്ടർ വെട്ടിച്ചു, ബസിനടിയിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം, അമ്മയ്‌ക്ക് ഗുരുതര പരിക്ക്

ആലുവ തേവരുടെ ആറാട്ട്; കനത്ത മഴയിൽ ആലുവ ശിവക്ഷേത്രം പൂർണമായും മുങ്ങി, ഈ കാലവർഷത്തിൽ ഇത് രണ്ടാം തവണ

തട്ടിക്കൊണ്ടുപോകല്‍ കേസില്‍ നടന്‍ കൃഷ്ണകുമാറിനും മകള്‍ക്കുമെതിരെ തെളിവില്ലെന്ന് പോലീസ് റിപ്പോര്‍ട്ട്

അമൃതപുരി ആശ്രമത്തിലെത്തിയ ഫ്രഞ്ച് അംബാസിഡര്‍ എം തിയറി മാത്തൗ മാതാ അമൃതാനന്ദമയി ദേവിയുമായി കൂടിക്കാഴ്ച നടത്തുന്നു

മാതാ അമൃതാനന്ദമയി മഠം സന്ദര്‍ശിച്ച് ഫ്രഞ്ച് അംബാസഡര്‍ തിയറി മാത്തൗ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies