കോഴിക്കോട്: ബിജെപിയുടെ മഹിളാ പ്രവര്‍ത്തകര്‍ പ്രേമിക്കുന്നവരെ ഓടിക്കാന്‍ ചൂലെടുത്തു എന്ന രീതിയില്‍ വാര്‍ത്ത പ്രചരിപ്പിച്ചത് മനോരമയും മാധ്യമവും മീഡിയവണ്ണും റിപ്പോര്‍ട്ടര്‍ ടിവിയും ഉള്‍പ്പെടെ നിരവധി മാധ്യമങ്ങള്‍. കോഴിക്കോട് ജില്ലയിലെ കോന്നാട് ബീച്ചില്‍ ബിജെപി വനിതാ പ്രവര്‍ത്തകര്‍ സദാചാരപ്പൊലീസ് ചമയുന്നു എന്നും ഈ പുരോഗമന, ഇടത് മാധ്യമങ്ങള്‍ കുറ്റപ്പെടുത്തിയിരുന്നു.
മലയാള മനോരമ ഓണ്‍ലൈന്‍ പത്രത്തിലെ തലക്കെട്ട്:
ഇതോടെയാണ് കോന്നാട് ബീച്ചിലെ സാധാരണക്കാരായ വീട്ടമ്മമാരുടെ സംഘം മാധ്യമങ്ങളെ കാണാന്‍ തീരുമാനിച്ചത്. ഒടുവില്‍ അവര്‍ സത്യാവസ്ഥ മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ അവതരിപ്പിച്ചതോടെയാണ് സത്യം പുറത്തുവന്നത്. ഇതോടെ മാധ്യമമെല്ലാം നേരത്തെ കൊടുത്ത വാര്‍ത്ത പിന്‍വലിച്ച് പുതിയ വാര്‍ത്ത നല്‍കി.
കോന്നാട് ബീച്ചിലെത്തുന്ന ആൺപിള്ളേരുടെയും പെൺപിള്ളേരുടെയും പരസ്യമായുള്ള ലൈംഗികത ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ ഉണ്ടായപ്പോഴാണ് ഇടപെടേണ്ടി വന്നത് എന്ന് ഈ പ്രദേശവാസികളായ വനിതകള്‍ പറയുന്നു. ഇതേക്കുറിച്ച് പരാതിപ്പെട്ട ഒരു സ്ത്രീയുടെ ഭര്‍ത്താവിനെതിരെ ബീച്ചില്‍ വരുന്ന വിദ്യാര്‍ത്ഥികള്‍ പൊലീസില്‍ പരാതിയും നല്‍കി. ഇതോടെയാണ് ഇത് വിട്ടുകൊടുത്താല്‍ അപകടമാണെന്ന നിലപാടിലേക്ക് സ്ത്രീകള്‍ എത്തിയത്.
പുരുഷന്മാർ ഈ കുട്ടികളെ ചോദ്യം ചെയ്താൽ അവർക്കെതിരെ പൊലീസ് കേസുകൊടുക്കുന്ന സ്ഥിതിവിശേഷം ഉണ്ടായതോടെയാണ് തങ്ങള്‍ തന്നെ ചൂലെടുത്ത് ഈ അഴിഞ്ഞാട്ടത്തിനെതിരെ പ്രതികരിക്കാന്‍ തീരുമാനിച്ചതെന്നും സ്ത്രീകള്‍ പറഞ്ഞു. ഇവരെല്ലാം ബിജെപിയുടെ മഹിളാ പ്രവര്‍ത്തകരായി എന്നത് യാദൃച്ഛികതയാണ്. ഇതില്‍ പിടിച്ചാണ് മാധ്യമവും മറ്റും വാര്‍ത്ത ചമച്ചത്. പ്രണയത്തിനെതിരെ ചൂലെടുക്കുന്ന ബിജെപി വനിതാപ്രവര്‍ത്തകര്‍ എന്ന പുരോഗമനത്തിനെതിരെ നില്‍ക്കുന്നവര്‍ എന്ന പട്ടം ചാര്‍ത്തിക്കൊടുത്തത്.
കോന്നാട് ബീച്ചില്‍ കഞ്ചാവും മറ്റ് ലഹരിമരുന്നുകളും ഉപയോഗിച്ചാണ് ആണ്‍കുട്ടികളും പെണ്‍കുട്ടികളും മോശമായ കാര്യങ്ങളില്‍ ഏര്‍പ്പെടുന്നത്.
“കുട്ടികൾ വന്നോട്ടെ, പ്രണയത്തിനുപോലും തങ്ങള്‍ എതിരല്ല. പക്ഷെ അതിന്റെ പേരില്‍ വൃത്തികേട് എന്തിനാണ് കാണിക്കുന്നത്. ഞങ്ങളുടെ മക്കൾ ഇതൊക്കെ കണ്ടാണ് വളരുന്നത്. പൊള്ളുന്ന വെയില്‍ നോക്കാതെയാണ് ഞങ്ങൾ ഇറങ്ങി പ്രതിഷേധിച്ചത്. ഇവിടെയുള്ള കുറ്റിക്കാടെല്ലാം വൃത്തികേടുകള്‍ക്കായി കുട്ടികള്‍ ഉപയോഗിച്ചിരുന്നു. കഞ്ചാവും മറ്റ് ലഹരി വസ്തുക്കളും ഉപയോഗിച്ച ശേഷമാണ് അഴിഞ്ഞാട്ടം. ആ കുറ്റിക്കാട് ഞങ്ങൾ വെട്ടി നിരപ്പാക്കി ഇതൊക്കെ കണ്ടാൽ നമുക്ക് തന്നെ സങ്കടം വരും, ഈ തീരദേശത്തുള്ളവർ ഒന്ന് രണ്ട് സെന്‍റില്‍ താമസിക്കുന്നവരാണ് ഞങ്ങള്‍. ഞങ്ങളുടെ കുട്ടികളൊക്കെ അവിടെ പോയാണ് കളിക്കുന്നത്. കുടുംബവുമായി അവിടെ പോയാണ് കുറച്ച് കാറ്റൊക്കെ കൊള്ളുന്നത്. ആ സ്ഥലത്ത് വച്ചാണ് ഈ കുട്ടികൾ വൃത്തികേടുകള്‍ കാണിക്കുന്നത്. അതുകൊണ്ടാണ് ഞങ്ങൾ പ്രതികരിച്ചത്. “- മഹിള മോർച്ച പ്രവർത്തകർ പറയുന്നു.
വ്യാഴാഴ്ച വൈകീട്ടോടെയാണ് 50-ഓളം വരുന്ന പരിസരവാസികളും മഹിളാപ്രവര്‍ത്തകരും ചൂലുമായി കോന്നാട് ബീച്ചിലെത്തി പ്രതിഷേധിച്ചത്.
ബിജെപി മഹിളാ മോര്‍ച്ചാ പ്രവര്‍ത്തകരുടെ നടപടി സദാചാരഗുണ്ടായിസമാണെന്ന് ഡിവൈഎഫ് ഐ
ബിജെപി മഹിളാ മോര്‍ച്ചാ പ്രവര്‍ത്തകരുടെ നടപടി സദാചാരഗുണ്ടായിസമാണെന്ന് ആരോപിച്ച് ഡിവൈഎഫ് ഐ പ്രവര്‍ത്തകര്‍ കോന്നാട് ബീച്ചില്‍ പ്രതിഷേധപ്രകടനം നടത്തി. അതേ സമയം സ്ത്രീകള്‍ക്കെതിരെ ആര്‍ക്കും പരാതിയില്ലാത്തതിനാല്‍ കേസെടുത്തിട്ടില്ലെന്ന് വെള്ളയില്‍ പൊലീസ് അറിയിച്ചു.
മക്കളുള്ള അമ്മമാര്‍ക്ക് ഇത് നല്ല സഹായം തന്നെയാണ്. അമ്മമാര്‍ക്ക് നന്ദി തുടങ്ങി ഒട്ടേറെ അഭിനന്ദനങ്ങളാണ് ബിജെപി മഹിളാമോര്‍ച്ചാ പ്രവര്‍ത്തകര്‍ക്ക് അനുകൂലമായി സമൂഹമാധ്യമങ്ങളില്‍ എത്തുന്നത്. കമിതാക്കളുടെ സംഘടനയുണ്ടാക്കി പ്രതികരിക്കും എന്ന പരിഹാസവും ഡിവൈഎഫ് ഐയ്‌ക്കും സിപിഎമ്മിനും എതിരെ ഉയരുന്നുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: