ചെന്നൈ: അതിര്‍ത്തി കടന്നെന്നാരോപിച്ച് തമിഴ്‌നാട്ടിലെ രാമേശ്വരത്ത് നിന്ന് പിടികൂടിയ 18 മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന മോചിപ്പിച്ചു. ചൊവ്വാഴ്ച ചെന്നൈയിലെത്തിയ മത്സ്യത്തൊഴിലാളികളെ വിമാനത്താവളത്തില്‍ സ്വീകരിച്ചു.
ഫെബ്രുവരി എട്ടിന് പാക്ക് ബേ കടലിലെ ഡെല്‍ഫ് ദ്വീപിന് സമീപം മത്സ്യബന്ധനം നടത്തുന്നതിനിടെയാണ് മത്സ്യത്തൊഴിലാളികള്‍ പിടിയിലായത്. മത്സ്യത്തൊഴിലാളികളുടെ സംഘടനയുടെ കണക്കനുസരിച്ച് രണ്ട് മത്സ്യബന്ധന ബോട്ടുകളും പിടിച്ചെടുത്തു.
ജനുവരി 13ന് ശ്രീലങ്കന്‍ നാവികസേനയുടെ പിടിയിലായ തമിഴ്‌നാട്ടില്‍ നിന്നുള്ള 12 മത്സ്യത്തൊഴിലാളികളെ ഫെബ്രുവരി 6 ന് മോചിപ്പിച്ച് ചെന്നൈ വിമാനത്താവളത്തിലെത്തിയിരുന്നു. ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന തുടര്‍ച്ചയായി അറസ്റ്റ് ചെയ്യുന്നത് കേന്ദ്ര സര്‍ക്കാരിനും തമിഴ്‌നാട്ടിലെ അധികാരികള്‍ക്കും ആശങ്കയുണ്ടാക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: